Crime News

സ്പിരിറ്റ് കണ്ടെത്തിയ സംഭവം: കൂടുതല്‍ അന്വേഷണം നടത്തും

Posted on: 18 Apr 2015


നെയ്യാറ്റിന്‍കര: അമരവിളയ്ക്ക് സമീപം ലോറിയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 2640 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ അതിര്‍ത്തി വഴി കൂടുതല്‍ സ്പിരിറ്റ് കേരളത്തിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്നുകണ്ടാണ് കൂടുതല്‍ അന്വേഷണം നടത്തുന്നത്.

സ്പിരിറ്റ് നിറച്ച 80 കന്നാസുകള്‍ക്കുമുകളില്‍ പച്ചക്കറിനിറച്ച കൂടകള്‍ അടുക്കിയാണ് ലോറി എത്തിയത്. ഈ ലോറിയെ നിരവധിദിവസം നിരീക്ഷിച്ചിരുന്നതായി എക്‌സൈസ് അറിയിച്ചു. ഷാഡോ ടീമിന്റെ പിന്തുണയോടെയാണ് ലോറി പിടികൂടിയത്. ഇതില്‍ നാട്ടുകാരുടെ പങ്കില്ലെന്നും എക്‌സൈസ് അറിയിച്ചു.

നേരത്തെ പലതവണ ഈ ലോറിയില്‍ സ്പിരിറ്റ് കേരളത്തിലേക്ക് കടത്തിയതായി സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ തൊടുപുഴ സ്വദേശി മാര്‍ട്ടിനെ (32) റിമാന്‍ഡ് ചെയ്തു.

നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജാസിങ്ങിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.കോമളന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബിനു, എ.മധു, എസ്.ജയശേഖരന്‍, സിവില്‍ ഓഫീസര്‍മാരായ ജി.ഹരികുമാര്‍, ആര്‍.റിജുമോന്‍, എസ്.എസ്.സൂരജ്, പി.വിജയകുമാര്‍, ഡി.പ്രേമചന്ദ്രന്‍നായര്‍ എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് ലോറി പിടികൂടിയത്.

 

 




MathrubhumiMatrimonial