Crime News
പോലീസുകാരെ കാറിടിച്ചുകൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

മലപ്പുറം: പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. ചുള്ളിക്കോട് വറ്റല്ലൂര്‍ പുള്ളിയാലില്‍ വാഴയില്‍ ഉനൈസ് ബാബുവിനെ(34) വെള്ളിയാഴ്ച വൈകിട്ടാണ് പിടികൂടിയത്. കോഡൂര്‍ ഉമ്മത്തൂര്‍ പാലത്തിനുസമീപം ജോലിചെയ്തിരുന്ന പോലീസുകാരെ കാറിടിച്ചുകൊല്ലാന്‍...



കഞ്ചാവ് കടത്തുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍; കാലില്‍ വെച്ചുകെട്ടി പാന്റ്‌സിട്ടു മൂടി കടത്തല്‍

മുളങ്കുന്നത്തുകാവ്: കഞ്ചാവ് കടത്താനും വില്പന നടത്താനും പുതിയ മാര്‍ഗ്ഗം. മൊത്തക്കച്ചവടക്കാരാണ് കഞ്ചാവ് വില്പന നടത്താനായി പുതിയ ആശയങ്ങളും മാര്‍ഗ്ഗങ്ങളും തേടുന്നത്. കയ്യുംവീശി നടന്നുപോകുന്ന രീതിയില്‍ കഞ്ചാവ് വില്പന നടത്തിയതാണ് കഴിഞ്ഞ ദിവസം കൈപ്പറമ്പില്‍ പിടികൂടിയ...



പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത ആള്‍ക്ക് 16 വര്‍ഷം തടവും 70,000 രൂപ പിഴയും

കൊച്ചി: പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 16 വര്‍ഷം തടവും 70,000 രൂപ പിഴയും. മൂന്ന് വകുപ്പുകളിലായി വിധിച്ച ശിക്ഷ ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാധ്യാരുപറമ്പില്‍ പ്രസാദിനെയാണ് (31) ശിക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള...



ഒന്നരക്കിലോ കഞ്ചാവുമായി ആദിവാസിയുവാവ് പിടിയില്‍

അടിമാലി: ഒന്നരക്കിലോ കഞ്ചാവുമായി ആദിവാസിയുവാവിനെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മാങ്കുളം താളുംകണ്ടം ആദിവാസി കോളനിയില്‍ താമസിക്കുന്ന കണ്ണപ്പന്‍(36)നെയാണ് വെള്ളിയാഴ്ച രാത്രിയില്‍ അറസ്റ്റ്‌ചെയ്തത്. നൈറ്റ് പട്രോളിങ്ങിനിടെ താളുങ്കണ്ടത്ത്...



സ്വര്‍ണത്തിന് 'തിളക്കം നല്കുന്ന' രണ്ട് ബിഹാറുകാര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: സ്വര്‍ണത്തിന് 'തിളക്കം കൂട്ടാനെന്ന' പേരില്‍ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണം തട്ടുന്ന രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. സച്ചിന്‍(25), ചന്തന്‍കുമാര്‍ (26) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നതിങ്ങനെ: മഞ്ചേശ്വരം...



കാണാതായ നവ വധുവിനെ കണ്ടെത്താനായില്ല; സ്‌പെഷല്‍ സ്‌ക്വാഡ് ചെന്നൈയില്‍ നിന്ന് തിരിച്ചെത്തി

കാക്കനാട്: ചിറ്റേത്തുകര പ്രത്യേക സാമ്പത്തിക മേഖലയില്‍ (സെസ്) ഇന്റര്‍വ്യൂവിന് പോയ നവ വധുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ചെന്നൈയില്‍ മൂന്ന് ദിവസം അന്വേഷണം നടത്തിയിട്ടും യുവതിയെ കണ്ടെത്താനാവാതെ പോലീസ് മടങ്ങിയെത്തി....



വിസ തട്ടിപ്പ്: മലയാളികളെ കബളിപ്പിച്ചതായി പരാതി

നവി മുംബൈ: സിംഗപ്പൂരിലേക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് നിരവധി മലയാളികളെ മറ്റൊരു മലയാളി കബളിപ്പിച്ചതായി പരാതി. കൊല്ലം പനയം സ്വദേശി അരുണ്‍ സുദേശ്, തിരുവല്ലക്കാരന്‍ ഷിനു ജോസഫ്, കൊല്ലം കുണ്ടറ സ്വദേശി സൂരജ് ബാബു, കൊല്ലം ഇരവിപുരത്തുനിന്നുള്ള അനു ക്രിസ്റ്റഫര്‍, കൊല്ലം...



കന്ധമാല്‍ കൂട്ടബലാത്സംഗം പ്രതിയെ വെറുതെവിട്ടു

ബെറാംപുര്‍: ഒഡിഷയിലെ കന്ധമാലില്‍ കലാപത്തിനിടെ കന്യാസ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഗഞ്ജം ജില്ലാക്കോടതിയാണ് പ്രതി ആനംഗപ്രഥാനെ മതിയായ തെളിവുകളില്ലാത്തതിനാല്‍ വെറുതെവിട്ടത്. 2008-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. കീഴ്‌ക്കോടതിവിധിക്കെതിരെ...



തട്ടിക്കൊണ്ടുപോയത് മലയാളി കന്യാസ്ത്രീയെ; അന്വേഷണം തുടങ്ങി

എ.എസ്.ഐ.ക്ക് സസ്‌പെന്‍ഷന്‍ മംഗളൂരു: പമ്പുവെല്‍ ജങ്ഷനില്‍ വെച്ച് നാലുപേര്‍ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട കന്യാസ്ത്രീ മലയാളിയാണെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട സ്വദേശി ജെസ്സി അബ്രഹാം ആണ് അക്രമത്തിനിരയായത്. ഇവരുടെ പരാതി സ്വീകരിക്കാന്‍...



മന്ത്രവാദി ചമഞ്ഞ് ലക്ഷംരൂപയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മാന്നാര്‍: വീട്ടുദോഷം മാറ്റാമെന്ന് തെറ്റുദ്ധരിപ്പിച്ച് മന്ത്രവാദി ചമഞ്ഞ് ലക്ഷംരൂപയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. പരുമല തിക്കപ്പുഴ കല്ലുപറമ്പില്‍ വീട്ടില്‍ ജ്ഞാനദാസി(തുളസി-39)നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്....



വിദേശ കറന്‍സിയുമായി ചെന്നൈ സ്വദേശി പിടിയില്‍

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. ചൊവ്വാഴ്ച രാത്രി 11.30 ന് മലിന്റോ എയര്‍ വിമാനത്തില്‍ ക്വാലാലംപൂരിലേയ്ക്ക് പോകാനെത്തിയ ചെന്നൈ സ്വദേശി അബ്ദുള്‍ ബസിത്തി (32) ന്റെ പക്കല്‍ നിന്നാണ് കസ്റ്റംസ് വിഭാഗം കറന്‍സി പിടികൂടിയത്....



കോടാലിയിലെ പോസ്റ്റുമാന്റെ മരണം കൊലപാതകം: പ്രതി വലയിലെന്ന് സൂചന

കോടാലി: ബാറിനു മുന്നില്‍ പോസ്റ്റുമാന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതായും പ്രതി വലയിലായതായും സൂചന. പാഡി പോസ്റ്റോഫീസിലെ പോസ്റ്റുമാന്‍ തൃക്കാശ്ശേരി ജയരാമനെ (49) കോടാലിയിലെ ബാറിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്...



ആക്രമിച്ച് പണം കവര്‍ന്ന എട്ടംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

ചാവക്കാട്: ആക്രമിച്ച് പണം കവര്‍ച്ച ചെയ്ത എട്ടംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരകം പോലിയത്ത് വീട്ടില്‍ മോനിഷ് (27), കുരഞ്ഞിയൂര്‍ പ്രാട്ടുവളപ്പില്‍ വീട്ടില്‍ റഫീഖ് (32) എന്നിവരെയാണ് ചാവക്കാട് സിഐ പി. അബ്ദുല്‍മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....



പൂവ്വത്തൂരില്‍ സി.പി.എം. നേതാവിന്റെ വീടിനുനേരെ ആക്രമണം

പാവറട്ടി: പൂവ്വത്തൂരില്‍ സി.പി.എം. നേതാവിന്റെ വീടിനു നേരെ ആക്രമണം. കല്ലേറില്‍ ജനല്‍വാതിലും ചില്ലുകളും തകര്‍ന്നു. സി.പി.എം. ചിറ്റാട്ടുകര ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മണലൂര്‍ ബ്ലോക്ക് ട്രഷററുമായ വലിയകത്ത് ആഷിക്കിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച...



കൗമാരക്കാരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി

ചിറ്റൂര്‍: കച്ചേരിമേട്ടില്‍ ഓട്ടോയിടിച്ച് പ്രഭാതസവാരിക്കാരന്‍ മരിച്ച കേസില്‍ പിടിയിലായ കണ്ണൂര്‍, പാലക്കാട് സ്വദേശികളായ കൗമാരക്കാരെ പാലക്കാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച പിടിയിലായ ഇവരെ പ്രാഥമികാന്വേഷണത്തിനുശേഷം രക്ഷിതാവിനോടൊപ്പം വിട്ടയച്ചിരുന്നു....



പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

ഇരിങ്ങാലക്കുട: പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ഇയാച്ചുവെന്ന സിയാസി (26)നെയാണ് ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രണയം...






( Page 65 of 94 )



 

 




MathrubhumiMatrimonial