Crime News

സ്വര്‍ണത്തിന് 'തിളക്കം നല്കുന്ന' രണ്ട് ബിഹാറുകാര്‍ അറസ്റ്റില്‍

Posted on: 21 Mar 2015


മഞ്ചേശ്വരം: സ്വര്‍ണത്തിന് 'തിളക്കം കൂട്ടാനെന്ന' പേരില്‍ സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണം തട്ടുന്ന രണ്ട് ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍. സച്ചിന്‍(25), ചന്തന്‍കുമാര്‍ (26) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നതിങ്ങനെ: മഞ്ചേശ്വരം പാണ്ട്യാല കടപ്പുറത്തെ വീടുകളില്‍ച്ചെന്ന് സ്വര്‍ണത്തിന് തിളക്കം കൂട്ടാനെത്തിയ ഇവര്‍ വീട്ടമ്മമാരെപ്പറ്റിച്ച് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം തിളക്കം കൂട്ടാന്നെനെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് ഇവര്‍ പ്രത്യേകതരം ലായനിയില്‍ സ്വര്‍ണം മുക്കിയെടുത്ത് നല്കും. ഇതിന് തിളക്കം കൂടുമെങ്കിലും അളവില്‍ കുറവുണ്ടെന്നാണ് പരാതി. നിരവധി സ്ഥലങ്ങളില്‍നിന്ന് ഇവര്‍ സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ട്. ഇവര്‍ ഉപയോഗിക്കുന്ന ലായനിയും പൗഡറും വിദഗ്ദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

 

 




MathrubhumiMatrimonial