Crime News

ആക്രമിച്ച് പണം കവര്‍ന്ന എട്ടംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 19 Mar 2015


ചാവക്കാട്: ആക്രമിച്ച് പണം കവര്‍ച്ച ചെയ്ത എട്ടംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരകം പോലിയത്ത് വീട്ടില്‍ മോനിഷ് (27), കുരഞ്ഞിയൂര്‍ പ്രാട്ടുവളപ്പില്‍ വീട്ടില്‍ റഫീഖ് (32) എന്നിവരെയാണ് ചാവക്കാട് സിഐ പി. അബ്ദുല്‍മുനീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഫിബ്രവരി 17ന് 3.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവല്ലൂര്‍ പറങ്ങനാട്ട് സൂരജിന്റെ ടിപ്പര്‍ലോറികള്‍ തടഞ്ഞ് ലോറി ഡ്രൈവറേയും സൂരജിനെയും ആക്രമിച്ച് 65000 രൂപ കവരുകയാണ് ചെയ്തത്. കുരഞ്ഞിയൂരിനും വൈലത്തൂരിനും ഇടയ്ക്കുവെച്ചാണ് ആക്രമണം നടത്തിയത്. സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു.

വീട്ടില്‍ വരുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വടക്കേക്കാട് അഡീഷണല്‍ എസ്‌ഐ കെ.ബി. അശോക്കുമാര്‍, സീനിയര്‍ സി.പി.ഒ. ജലീല്‍ സുഹാസ്, തോമസ് ബാബു, ബിന്ദുരാജ്, വിന്‍സെന്റ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

 




MathrubhumiMatrimonial