കൗമാരക്കാരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി
Posted on: 19 Mar 2015
ചിറ്റൂര്‍: കച്ചേരിമേട്ടില്‍ ഓട്ടോയിടിച്ച് പ്രഭാതസവാരിക്കാരന്‍ മരിച്ച കേസില്‍ പിടിയിലായ കണ്ണൂര്‍, പാലക്കാട് സ്വദേശികളായ കൗമാരക്കാരെ പാലക്കാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച പിടിയിലായ ഇവരെ പ്രാഥമികാന്വേഷണത്തിനുശേഷം രക്ഷിതാവിനോടൊപ്പം വിട്ടയച്ചിരുന്നു. ഇരുവരെയും പിന്നീട് മറ്റ് കേസുകളില്‍ ചോദ്യംചെയ്യാനായി വടക്കഞ്ചേരി പോലീസ് കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവിടെനിന്നാണ് ബുധനാഴ്ച ഇരുവരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയത്.
ഒറ്റപ്പാലം, ആലത്തൂര്‍, പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇരുവര്‍ക്കുമെതിരെ മറ്റ് കേസുകള്‍ നിലവിലുണ്ട്. കച്ചേരിമേട്ടിലുണ്ടായ മരണത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കൗമാരക്കാരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്.
മാര്‍ച്ച് 13ന് എന്‍.എസ്.എസ്. ചിറ്റൂര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് രാജന്‍ പി. നായരാണ് ഇവര്‍ കടത്തിക്കൊണ്ടുവന്ന ഓട്ടോയിടിച്ച് മരിച്ചത്. ഇരട്ടക്കുളത്തുനിന്ന് തട്ടിയെടുത്തതായിരുന്നു ഓട്ടോ. ഒറ്റപ്പാലത്തുനിന്ന് കട കുത്തിത്തുറന്ന് മോഷ്ടിച്ച സാധനങ്ങള്‍ കൊണ്ടുപോകുംവഴി ചിറ്റൂര്‍ കച്ചേരിമേട്ടില്‍ നിയന്ത്രണം വിട്ട്, പ്രഭാതസവാരിക്കിറങ്ങിയ രാജന്‍ പി. നായരെ ഇടിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് കൗമാരക്കാരെ പോലീസ് തിരിച്ചറിഞ്ഞത്.