Crime News

ഒന്നരക്കിലോ കഞ്ചാവുമായി ആദിവാസിയുവാവ് പിടിയില്‍

Posted on: 22 Mar 2015


അടിമാലി: ഒന്നരക്കിലോ കഞ്ചാവുമായി ആദിവാസിയുവാവിനെ നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. മാങ്കുളം താളുംകണ്ടം ആദിവാസി കോളനിയില്‍ താമസിക്കുന്ന കണ്ണപ്പന്‍(36)നെയാണ് വെള്ളിയാഴ്ച രാത്രിയില്‍ അറസ്റ്റ്‌ചെയ്തത്. നൈറ്റ് പട്രോളിങ്ങിനിടെ താളുങ്കണ്ടത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇടമലക്കുടി വനമേഖലയില്‍ കൃഷിയിറക്കിയ കഞ്ചാവാണിതെന്ന് സംശയിക്കുന്നു. അടിമാലി, മാങ്കുളം മേഖലയില്‍ ചില്ലറ കഞ്ചാവ്വില്പനക്കാര്‍ക്ക് എത്തിക്കാനുളളതായിരുന്നു ഇതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍.സജീവ്, കെ.എസ്.മീരാന്‍, കെ.വി.പ്രതീപ്, പി.കെ.ഷിജു, എ.കെ.വിനോദ് കെ.ബി.ജീമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

 




MathrubhumiMatrimonial