
പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍
Posted on: 18 Mar 2015
ഇരിങ്ങാലക്കുട: പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറില്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ഇയാച്ചുവെന്ന സിയാസി (26)നെയാണ് ഇരിങ്ങാലക്കുട സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ഇയാള്‍ കുട്ടിയെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. നേരത്തെ മരോട്ടിക്കല്‍ വീട്ടില്‍ വിമോജ്, എറണാകുളം വരാപ്പുഴ പള്ളിക്ക് സമീപം ആശാരിപ്പറമ്പില്‍ ജിതിന്‍, കടയപറമ്പില്‍ ഷെല്‍വിന്‍ എന്നിവരെ പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് മാര്‍ച്ച് ഒന്നിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞാണി മരോട്ടിക്കല്‍ വീട്ടില്‍ വിമോജിനൊപ്പം കുട്ടിയെ ബെംഗളൂരുവില്‍നിന്നും പോലീസ് സംഘം കണ്ടെത്തിയത്. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണസംഘത്തില്‍ പി.സി. സുനില്‍, എന്‍.കെ. അനില്‍കുമാര്‍, സുജിത്ത്, അനില്‍ തോപ്പില്‍, സൂരജ് വി. ദേവ് എന്നിവരും ഉണ്ടായിരുന്നു.
