Crime News

കഞ്ചാവ് കടത്തുവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍; കാലില്‍ വെച്ചുകെട്ടി പാന്റ്‌സിട്ടു മൂടി കടത്തല്‍

Posted on: 22 Mar 2015


മുളങ്കുന്നത്തുകാവ്: കഞ്ചാവ് കടത്താനും വില്പന നടത്താനും പുതിയ മാര്‍ഗ്ഗം. മൊത്തക്കച്ചവടക്കാരാണ് കഞ്ചാവ് വില്പന നടത്താനായി പുതിയ ആശയങ്ങളും മാര്‍ഗ്ഗങ്ങളും തേടുന്നത്. കയ്യുംവീശി നടന്നുപോകുന്ന രീതിയില്‍ കഞ്ചാവ് വില്പന നടത്തിയതാണ് കഴിഞ്ഞ ദിവസം കൈപ്പറമ്പില്‍ പിടികൂടിയ മൊത്തകച്ചവടക്കാരന്‍ രാജ. കോലഴി, കൈപ്പറമ്പ്, അവണൂര്‍ പഞ്ചായത്തുകളിലെ ആവശ്യക്കാര്‍ക്ക് ചില്ലറവില്പനക്കാരനായ രാജ കഞ്ചാവ് കടത്തുന്നത് രണ്ടുകാലിലും കെട്ടിപ്പൊതിഞ്ഞ്. ഒറ്റനോട്ടത്തില്‍ പോലീസിനോ മറ്റാര്‍ക്കോ സംശയം തോന്നാത്ത രീതിയിലാണ് വില്പന.

നാല് കിലോയോളം കഞ്ചാവാണ് രണ്ട് പ്ലൂസ്റ്റിക് കവറുകളിലായി ഇരു കാലിലും ചുറ്റിവരിഞ്ഞ് കെട്ടി അതീവ രഹസ്യമായി കടത്തിക്കൊണ്ടുപോയിരുന്നത്. ലൂസുള്ള പാന്റ്‌സ് ധരിച്ചാല്‍ കാലില്‍ വെച്ചുകെട്ടിയ കഞ്ചാവ് കണ്ടെത്താനുമാകില്ല. വീര്യം കൂടിയ നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട 12 കിലോയോളം കഞ്ചാവാണ് കൈപ്പറമ്പില്‍ മൊത്തവിതരണക്കാരനായ ഇയാളില്‍നിന്ന് പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial