Crime News

പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത ആള്‍ക്ക് 16 വര്‍ഷം തടവും 70,000 രൂപ പിഴയും

Posted on: 22 Mar 2015


കൊച്ചി: പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് 16 വര്‍ഷം തടവും 70,000 രൂപ പിഴയും. മൂന്ന് വകുപ്പുകളിലായി വിധിച്ച ശിക്ഷ ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാധ്യാരുപറമ്പില്‍ പ്രസാദിനെയാണ് (31) ശിക്ഷിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി ജഡ്ജി വി. പ്രകാശിന്റേതാണ് വിധി.

2010 സപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. വരാപ്പുഴ സ്വദേശിയായ പെണ്‍കുട്ടി നാരങ്ങ വാങ്ങാന്‍ കടയില്‍ പോയി തിരിച്ച് വരും വഴി ആളില്ലാത്ത സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് പോകുന്നത് വഴിയോരത്തു നിന്ന് വെള്ളമെടുക്കുന്ന സ്ത്രീകള്‍ കണ്ടിരുന്നു. വരാപ്പുഴ സി.ഐ.യായിരുന്ന ബാബുകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സന്ധ്യാറാണി ഹാജരായി. കേസുമായി ബന്ധപ്പെട്ട 15 സാക്ഷികളുടെ മൊഴി, 10 തൊണ്ടിമുതലുകള്‍ എന്നിവ കോടതി പരിശോധിച്ചു.

 

 




MathrubhumiMatrimonial