കന്ധമാല്‍ കൂട്ടബലാത്സംഗം പ്രതിയെ വെറുതെവിട്ടു
Posted on: 19 Mar 2015
ബെറാംപുര്‍: ഒഡിഷയിലെ കന്ധമാലില്‍ കലാപത്തിനിടെ കന്യാസ്ത്രീയെ കൂട്ടബലാത്സംഗംചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഗഞ്ജം ജില്ലാക്കോടതിയാണ് പ്രതി ആനംഗപ്രഥാനെ മതിയായ തെളിവുകളില്ലാത്തതിനാല്‍ വെറുതെവിട്ടത്. 2008-ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.
കീഴ്‌ക്കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പബ്ലൂക് പ്രോസിക്യൂട്ടര്‍ രാജേന്ദ്ര സാഹു പറഞ്ഞു. നാലുപേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഒരാളുടെ വിധിമാത്രമേ കോടതി പ്രഖ്യാപിച്ചിട്ടുള്ളൂ. മറ്റു രണ്ടുപേരുടെ വിചാരണ നടന്നുവരികയാണ്. ഒരാളെ ഇനിയും പിടികൂടാനായിട്ടില്ല.
കലാപത്തില്‍ 38പേരാണു മരിച്ചത്. വി.എച്ച്.പി. നേതാവ് ലക്ഷ്മണാനന്ദസരസ്വതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ കലാപത്തിനിടെയാണ് കൂട്ടബലാത്സംഗവും കൂട്ടക്കൊലയും നടന്നത്.