ഞാന്‍ മൂന്നു മാസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയാണ്. വളര്‍ച്ചയുടെ വ്യത്യസ്തഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് എന്തെല്ലാം കളിപ്പാട്ടങ്ങളാണ് നല്‍കേണ്ടത്?
പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങളാണ് കുട്ടികള്‍ക്ക് ഇഷ്ടം. ആദ്യമാദ്യം കടും നിറത്തിലുള്ളതും സംഗീതാത്മകമായ ശബ്ദം നല്‍കുന്നതുമായ കളിപ്പാട്ടങ്ങളോട് താല്പര്യം കാണും. നാലു മാസം കഴിഞ്ഞാല്‍ കൈയില്‍ പിടിക്കാന്‍ പറ്റുന്ന വിധമുള്ള കിലുക്കുകളാണ് ഇഷ്ടപ്പെടുക. എട്ടുമാസം കഴിഞ്ഞാല്‍ കുഞ്ഞിന് ഇരിക്കാന്‍ സാധിക്കും. ഈ പ്രായത്തില്‍ കുറച്ചുകൂടി വലിയ കളിപ്പാട്ടങ്ങള്‍ ആകാം. 10 മാസം കഴിഞ്ഞാല്‍ നുള്ളിപ്പെറുക്കിയെടുക്കാവുന്ന കളിപ്പാട്ടങ്ങള്‍ ആകാം; പക്ഷേ, അവ വായിലോ മൂക്കിലോ ശ്വാസക്കുഴലിലോ പോകുന്ന തരമാകരുത്. ഒരു വയസ്സു കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പാവകളോടും ആണ്‍കുട്ടികള്‍ക്ക് കാറ്, തോക്ക് തുടങ്ങിയ കളിപ്പാട്ടങ്ങളോടുമാണ് താല്പര്യം.