എന്റെ സഹോദരിയുടെ ഒന്‍പതു വയസ്സായ പെണ്‍കുട്ടിക്ക് സംസാരിക്കുന്നതിനിടെ ശബ്ദം ഇല്ലാതാവുന്നു. പിന്നീട് ഒന്നോരണ്ടോ മാസങ്ങളോളം വെറും വായുമാത്രം ശബ്ദത്തിനുപകരം പുറത്തുവരും. പിന്നീട് അപ്രതീക്ഷിതമായി പെട്ടെന്ന് ശബ്ദം പ്രത്യക്ഷപ്പെടും. ഇങ്ങനെ ഇടവിട്ട് ഇടവിട്ട് കാണുന്നുണ്ട്. ഈ പ്രശ്‌നത്തിന് എന്താണ് കാരണം? ഇവളുടെ കാലിനടിയില്‍ (വശങ്ങളിലല്ല) വിണ്ടുകീറുന്നു. പല ഓയിന്റെ്മന്റുകള്‍ പുരട്ടുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
കുട്ടിക്ക് കൂടക്കൂടെ ശബ്ദം നഷ്ടപ്പെടുന്നത് വളരെ അപൂര്‍വമായ ഒരു പ്രശ്‌നമാണ്. കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി. വിഭാഗത്തിലും സ്പീച്ച് തെറാപ്പി വിഭാഗത്തിലും കാണിക്കുക. കുട്ടിയുടെ കാല്‍വെള്ള വിണ്ടുകീറുന്നതിന് കാല്‍ നന്നായി കല്ലില്‍ ഉരച്ച് മാര്‍ദവം വരുത്തണം. ഒരു ത്വക്‌രോഗവിദഗ്ധനെ കാണിക്കുന്നതും നന്നായിരിക്കും.