എന്റെ മൂന്നുവയസുള്ള മോള്‍ക്കുവേണ്ടിയാണിത്. അവള്‍ ആറു മാസം പ്രായമായതു മുതല്‍ മറ്റുള്ളവരുടെ തലയിലെ മുടി, ശരീരത്തിലെ രോമങ്ങള്‍ ഇവ പറിച്ചെടുത്ത് തിന്നുകയാണ്. ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ കാത്സ്യത്തിന്റെ കുറവാണെന്നു പറഞ്ഞു മരുന്നു കുറിച്ചുതന്നു. ആറു മാസത്തോളം കൊടുത്തിട്ടും വലിയ കുറവു കാണുന്നില്ല. കുഞ്ഞ് ഇപ്പോഴും തരംകട്ടിയാല്‍ മുടി പറിക്കുകയും തിന്നുകയും ചെയ്യുന്നു. ഇത് എന്തു രോഗമാണ്. ഈ മുടി വയറ്റില്‍ കെട്ടിക്കിടക്കുമോ?
കുട്ടി തലമുടി തിന്നുന്നത് ഒരു സ്വഭാവവൈകല്യം മൂലമാകാം. അങ്ങനെ തിന്നുന്ന തലമുടി വയറ്റില്‍ ഉണ്ടകെട്ടി ചില ഭവിഷ്യത്തുകളുണ്ടാക്കാം. ഇതിന് ട്രാക്കോ ബെസോര്‍ എന്നു പറയുന്നു. ഒരു അള്‍ട്രാസൗണ്ട് സ്‌കാനോ ബേരിയം എക്‌സ്‌റേയോ എടുത്താല്‍ ഇതിനെപ്പറ്റി അറിയാം. കുട്ടിയെ ഒരു മാനസിക ചികിത്സാവിഭാഗത്തിലോ മനഃശാസ്ത്രവിഭാഗത്തിലോ കാണിക്കുന്നതു നന്നായിരിക്കും.