മോന് 11 വയസ് ഉണ്ട്. അവന് ടോണ്‍സിലൈറ്റിസിന്റെ അസുഖം ഉണ്ട്. ആറു മാ സമായി തുടങ്ങിയിട്ട്. ആറുമാസം ഗുളിക കഴിക്കാന്‍ പറഞ്ഞു. മാറിയില്ലെങ്കില്‍ ഓപ്പറേഷന്‍ ചെയ്യണമെന്നു പറയുന്നു.
കുട്ടിയുടെ തൊണ്ടയില്‍ ടോണ്‍സിലൈറ്റിസിന്റെ അസുഖം കൂടക്കൂടെ വരുന്നതായാണ് മനസ്സിലാകുന്നത്. സ്‌കൂള്‍ ദിനങ്ങള്‍ മുടങ്ങുക, രാത്രിയില്‍ ശ്വാസതടസ്സം ഉണ്ടാക്കുക, ചെവിയില്‍ വേദനയും പഴുപ്പും വരിക എന്നിങ്ങനെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. എന്നാല്‍ ഫലപ്രദമായ മരുന്നുകളും ഇതിനു ധാരാളമുണ്ട്. മുമ്പൊക്കെ ടോണ്‍സില്‍സ് ഓപ്പറേഷന്‍ ചെയ്തുകളയുന്നത് സര്‍വസാധാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് അത്യാവശ്യമെങ്കില്‍ മാത്രമേ നടത്തുന്നുള്ളൂ. 12 വയസ്സു കഴിയുമ്പോഴേക്കും സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ തനിയെ ചുരുങ്ങാന്‍ തുടങ്ങും.