Home>Kids Health>Selected Questions
FONT SIZE:AA

തലയുടെ വലിപ്പം

എന്റെ മകന് ഒന്നര വയസ്സ് പ്രായമാകുന്നു. ജനിച്ചപ്പോള്‍തന്നെ തലയ്ക്ക് വലിപ്പം കൂടുതലായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ ക്രമേണ ശരിയാവും എന്ന് പറഞ്ഞു. ഇപ്പോള്‍ കുട്ടി ഒരു മന്ദബുദ്ധിയുടേതുപോലുള്ള പെരുമാറ്റമാണ് കാണിക്കുന്നത്. ഹോമിയോ മരുന്നുകളാണ് ചെറുപ്പത്തില്‍ നല്‍കിയിരുന്നത്. കുട്ടികളുടെ ആരോഗ്യത്തിനായി 'ബാലടോണ്‍' എന്ന ഹോമിയോ മരുന്ന് കൂടുതലായി നല്‍കിയിരുന്നു. അതുകൊണ്ടാണോ ഈ സ്ഥിതി? എന്താണ് ചെയ്യേണ്ടത്.


കുട്ടിയുടെ തല കുറച്ചു വലുപ്പമായി ജനിച്ചപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നല്ലോ. ഇപ്പോള്‍ തലയുടെ ചുറ്റളവ് എത്രയുണ്ടെന്നും നോക്കണം. 47-48 സെ.മീ.വരെ നോര്‍മലാണ്. തലയുടെ വലുപ്പം കൂടുതലായതുകൊണ്ടും, ബുദ്ധിമാന്ദ്യം ഉണ്ടെന്നു കരുതുന്നതുകൊണ്ടും ഒരു ശിശുരോഗവിദഗ്ദ്ധ നെയോ, കുട്ടികളുടെ ന്യൂറോളജിസ്റ്റിന്യോ കാണിക്കുന്നതു നന്നായിരിക്കും. ഒരു സി. ടി. സ്‌കാന്‍ എടുത്തുനോക്കുന്ന തും രോഗനിര്‍ണയത്തിനു സഹായിച്ചേക്കും. ബാലടോണ്‍ നല്‍കിയതുകൊണ്ട് ബുദ്ധിമാന്ദ്യം വരികയില്ല.
Tags- Big head
Loading