ചില കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍തന്നെ വൃഷണങ്ങള്‍ ഉണ്ടാവാറില്ല. ഇതിനുള്ള ചികിത്സ എന്താണ്? ഇത്തരം വൈകല്യം സംഭവിക്കാനുള്ള കാരണമെന്താണ്? ഇതൊഴിവാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
ചില കുട്ടികള്‍ ജനിക്കുമ്പോള്‍ വൃഷണങ്ങള്‍ കാണാതെയിരിക്കാം. ഏകദേശം ഒരു വയസ്സുവരെ അത് താഴേക്ക് ഇറങ്ങിവരാന്‍ സമയം കൊടുക്കാം. ആ സമയമാകുമ്പോഴേക്കും അവ താഴേക്ക് ഇറങ്ങി കാണപ്പെടുന്നില്ലെങ്കില്‍ കുട്ടികളുടെ സര്‍ജനെ കാണിച്ച് ഓപ്പറേഷന് നടത്തേണ്ടിവരാം. യഥാസമയം യഥാസ്ഥാനത്തു വന്നില്ലെങ്കില്‍ ചിലപ്പോള്‍ പ്രത്യുല്പാദനശേഷി കുറയാനും മറ്റുചില തകരാറുകള്‍ക്കും സാധ്യതയുള്ളതുകൊണ്ട് വളരെ താമസിച്ചുപോയാല്‍ ഒരുപക്ഷേ, വൃഷണങ്ങള്‍ എടുത്തുമാറ്റേണ്ടതായും വരാം. ചില ഹോര്‍മോണ്‍ മരുന്നുകള്‍ കുത്തിവെച്ചുനോക്കിയാല്‍ അപൂര്‍വം കുട്ടികളില്‍ ഓപ്പറേഷന് ഒഴിവാക്കാന്‍ സാധിച്ചേക്കും.