ഡൗണ്‍ സിന്‍ഡ്രോം അസുഖത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നു. എന്റെ ചേച്ചിയുടെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞു. ജനിച്ചപ്പോള്‍ത്തന്നെ മഞ്ഞനിറമായിരുന്നു. ക്രോമസോം ടെസ്റ്റ് നടത്തിയപ്പോള്‍ ഡൗണ്‍സിന്‍ഡ്രോം ആണെന്ന് അറിഞ്ഞു.
ഡൗണ്‍സിന്‍ഡ്രോം എന്ന അസുഖമുണ്ടാവുന്നത് 21ാമത്തെ ക്രോമസോം ജോഡിയില്‍ ഒന്ന് അധികമായി കാണുന്നതുകൊണ്ടാണ്. ഇതിന് ട്രൈസോമി 21 എന്നും മംഗോളിസം എന്നും പറയുന്നു. ഏകദേശം ആയിരത്തിന് ഒന്ന് എന്ന തോതില്‍ ഈ അസുഖം കാണാം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഹൃദയം, കുടല്‍ തുടങ്ങിയവയുടെ അസുഖവും ബുദ്ധിമാന്ദ്യവും വളര്‍ച്ചക്കുറവും കാണാം. ജാതിമത ഭേദമെന്യെ ഡൗണ്‍സിന്‍ഡ്രോം ഉള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരേ ഛായയാണ്.
ചപ്പിയ മൂക്കും താഴ്ന്ന ചെവികളും ഒക്കെ അവയില്‍ ചിലതാണ്. സാധാരണയായി അമ്മയുടെ പ്രായം ഗര്‍ഭസമയത്ത് 35നു മുകളിലാകുമ്പോള്‍ ഈ അസുഖത്തിന് സാധ്യതയേറുന്നു. കഴിവതും ഈ പ്രായത്തിനുശേഷം ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ അപൂര്‍വം അമ്മയച്ഛന്മാരില്‍ 21 ാമത്തെ ക്രോമസോമില്‍ ടാന്‍സ്ലൊക്കേഷന്‍ എന്ന പ്രത്യേകതയുള്ളതുകൊണ്ട് കുഞ്ഞുങ്ങളില്‍ ഈ അസുഖം ഉണ്ടാകാം. കൂടെക്കൂടെ പനിയും ചളിയും ചോരയുമായി വയറിളക്കവും വരുന്നതുകൊണ്ട്, നാടവിര, അമീബിയ, ക്ഷയം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടോയെന്നു പരിശോധിപ്പിക്കണം.
ഈ അസുഖമുള്ള കുട്ടികള്‍ പൊതുവെ ശാന്തരും സന്തോഷമുള്ളവരുമാണ്. മന്ദബുദ്ധികള്‍ക്കായുള്ള വിശേഷാല്‍ വിദ്യാലയങ്ങളില്‍ ആറു വയസ്സിനുശേഷം ചേര്‍ത്തു പഠിപ്പിച്ചാല്‍ നന്നായിരിക്കും. മറ്റു സാധാരണ കുഞ്ഞുങ്ങളുമായി അവരെ ഇടപഴകാനും കളിക്കാനും അനുവദിക്കുന്നതും നന്ന്. ഒരു അസാധാരണ കുഞ്ഞായല്ല, അനേകം പ്രത്യേകതകളുള്ള ഒരു കുട്ടി (്‌ളരശമഹ രവശഹറ) ആയി ആ കുഞ്ഞിനെ കാണുകയും സന്തോഷിപ്പിക്കുകയും ചെയ്യാന്‍ ശ്രമിക്കുക.