എന്റെ മകള്‍ ഒമ്പത് വയസ്സ് പ്രായം. 18 കി.ഗ്രാം തൂക്കം. രാത്രി ഉറങ്ങുമ്പോള്‍ ദിവസവും കിടക്കയില്‍ മൂത്രം ഒഴിക്കുന്നു. ചെറുപ്പംമുതല്‍ അറിയാതെ. ചില ദിവസങ്ങളില്‍ രണ്ട് പ്രാവശ്യം. യാതൊരു ചികിത്സയും നടത്തിയിട്ടില്ല. മറ്റ് യാതൊരു അസുഖവും ഇല്ല.
9 വയസ്സായ പെണ്‍കുട്ടി അറിയാതെ രാത്രി മൂത്രം ഒഴിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാന്‍ ശ്രമിക്കണം. പൊതുവെ മൂന്നു മുതല്‍ അഞ്ചു വയസ്സിനുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് കിടക്കയില്‍ മൂത്രം ഒഴിക്കുന്ന ശീലം മാറണം. ആണ്‍കുട്ടികള്‍ക്ക് ഇതിന് എട്ടുവയസ്സുവരെ സമയം വേണ്ടിവരും. മാനസികസംഘര്‍ഷം, ഡയബറ്റിസ്, കൃമിശല്യം, മൂത്രത്തില്‍ പഴുപ്പ് എന്നീ രോഗങ്ങള്‍ ഉണ്ടോ എന്നു പരിശോധിപ്പിക്കണം.
അസുഖം ഒന്നും ഇല്ലെങ്കില്‍ രാത്രി ആറുമണി കഴിഞ്ഞ് നല്‍കുന്ന വെള്ളം വളരെയധികം നിയന്ത്രിക്കുക. രാത്രിയില്‍ ഒന്നുരണ്ട് തവണ ഉണര്‍ത്തി മൂത്രം ഒഴിപ്പിക്കുക. രാവിലെ ബെഡ്ഷീറ്റും മറ്റും കഴുകുന്ന ജോലിയില്‍ കുട്ടിയെ ഉള്‍പ്പെടുത്തുക, ഈ വിവരങ്ങള്‍ മറ്റുള്ളവരോട് കഴിയുന്നതും പറയാതിരിക്കുക. ഇതുകൊണ്ടും ശരിയായില്ലെങ്കില്‍ ശാശുൃമാശില, റല്‍ീശറ ം്യ തുടങ്ങിയവ ഒരു ശിശുരോഗവിദഗ്ദ്ധ ന്റെയോ ന്യൂറോളജിസ്റ്റിന്റെയോ മേല്‍നോട്ടത്തില്‍ നല്‍കുക. 9 വയസ്സുള്ള കുട്ടിക്ക് 27 കിലോഗ്രാം തൂക്കമാണ് അഭികാമ്യം.