18 ദിവസം പ്രായമായ കുട്ടിയുടെ മാതാവാണ്. 2.75 കി.ഗ്രാം തൂക്കമാണ് അവള്‍ക്ക് ഉണ്ടായിരുന്നത്. പറഞ്ഞ ദിവസത്തിന് 14 ദിവസം മുമ്പാണ് ജനനം. അപ്ഗര്‍ സേ്കാര്‍ നോര്‍മല്‍ ഒന്‍പത് ആണ് (കുട്ടിയുടേത്) വേണ്ടത്. എന്നാല്‍ ഡിസ്ചാര്‍ജ് കാര്‍ഡില്‍ 7, 9 എന്നിങ്ങനെ അപ്ഗര്‍ എഴുതിയിരിക്കുന്നു. ഏഴ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അപ്ഗറില്‍ എന്തെങ്കിലും പാകപ്പിഴവ് കുട്ടിക്ക് ഉണ്ടോ?
അപ്ഗര്‍ സേ്കാര്‍ (apgar score) കുഞ്ഞിന്റെ ഹൃദയമിടിപ്പ്, ശ്വാസം നിറം, ഉന്മേഷം, മസിലിന്റെ ബലം എന്നിവ നോക്കി നിര്‍ണയിക്കുന്നതാണ്. 10 ആണ് സമ്പൂര്‍ണ സേ്കാര്‍. ഏഴു മുതല്‍ മുകളിലോട്ട് കുഴപ്പമില്ല. അപ്ഗര്‍ സേ്കാര്‍ കുറഞ്ഞിരുന്നാല്‍ ഉടന്‍തന്നെ ഓക്‌സിജന്‍ മരുന്നുകള്‍ എന്നിവ നല്‍കി സേ്കാര്‍ മെച്ചപ്പെട്ടാല്‍ പേടിക്കാനില്ല. എന്നാല്‍ 5, 10 മിനിറ്റുകള്‍ക്കു ശേഷവും സേ്കാര്‍ കുറഞ്ഞിരുന്നാല്‍ ബുദ്ധിവികാസത്തിനു കുഴപ്പം വരാന്‍ സാധ്യതയുണ്ട്. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന്റെ നാഴികക്കല്ലുകള്‍ നോര്‍മല്‍ ആണോ എന്നു നിരീക്ഷിക്കു മാത്രം മതി.