goodnews head
ഈ തങ്കമനസ്സിന് ഒരു ബിഗ് സല്യൂട്ട്...

അടൂര്‍: ഒരിക്കലും തിരികെ കിട്ടില്ലെന്ന് കരുതിയ സ്വര്‍ണാഭരണം, ആ വലിയ മനസ്സിനുടമ തന്റെ കൈകളിലേക്ക് വെച്ചതരുമ്പോള്‍ ജോഷിന്റെ കണ്ണുകളില്‍ സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും നനവുപടര്‍ന്നു. വിമുക്തഭടനും അടൂര്‍ എസ്.ബി.ടി.യിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പെരിങ്ങനാട്...



ഹര്‍ത്താല്‍ ദിനത്തില്‍ പൊള്ളലേറ്റ ആദിവാസി കുട്ടിക്ക് പോലീസ് രക്ഷകരായി

സീതത്തോട്: ഹര്‍ത്താല്‍ ദിനത്തില്‍ പൊള്ളലേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിക്കാന്‍ കഴിയാതെ വലഞ്ഞ ആദിവാസി കുടുംബത്തിന് പോലീസ് രക്ഷകരായി. ചോരകക്കി വനത്തിലെ മനോജിന്റെ മകള്‍ പ്രിയ(3)യെയാണ് മൂഴിയാര്‍ എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സീതത്തോട്ടിലുള്ള...



വനിതാ ടാക്‌സി സ്റ്റാന്‍ഡ് ആവശ്യവുമായി വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍

ചെറുതോണി: ജില്ലാ ആസ്ഥാനത്ത് വനിതാ ഓട്ടോറിക്ഷാ തൊഴിലാളിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതിനാല്‍ വനിതകള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സ്ഥലം വേണമെന്ന ആവശ്യവുമായി വനിതാ ഓട്ടോ ഡ്രൈവര്‍ അധികൃതരെ സമീപിച്ചു. പൈനാവിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉഷയാണ് പുതിയ ആവശ്യവുമായി രംഗത്തുവന്നത്....



എന്‍ഡോസള്‍ഫാനെ തോല്പിച്ച ശ്രുതിക്ക് ഇനി ഡോക്ടറാവാം

കാസര്‍കോട്: ജനിക്കുംമുമ്പുതന്നെ ജീവിതത്തിനുമേല്‍ കരിനിഴല്‍വീഴ്ത്തിയ എന്‍ഡോസള്‍ഫാനെ അസാമാന്യമായ ഇച്ഛാശക്തികൊണ്ട് പരാജയപ്പെടുത്തിയ ടി.ശ്രുതിക്ക് ആഗ്രഹിച്ചതുപോലെ ഡോക്ടറാവാം. തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഡോ. വൈ.എസ്.മോഹന്‍കുമാറിനെപ്പോലെ സാധാരണക്കാരുടെ...



സുനിലിന്റെ ഓര്‍മകളില്‍ മിഷ ബസ്സില്‍ ഒരു സ്‌നേഹയാത്ര...

തൃശ്ശൂര്‍: സമയം ഉച്ച 12.43. ശക്തന്‍ സ്റ്റാന്‍ഡിലേക്ക് തിക്കിത്തിരക്കി പ്രവേശിക്കുന്ന ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും ഇടയിലൂടെ മിഷ ബസ് പിന്നോട്ടെടുക്കുന്ന ഡ്രൈവര്‍ എന്‍.കെ. രാജന്‍. തൃപ്രയാര്‍ ബസ് ട്രാക്കില്‍ രണ്ട് മിനുട്ടേ സമയമുള്ളൂവെങ്കിലും രാജന്റെ മുഖത്ത് പ്രസരിപ്പേറെ......



മലപ്പുറത്ത് 5000 ഏക്കറില്‍ നെല്‍ക്കൃഷിയൊരുക്കാന്‍ പെണ്‍സേന

കോട്ടയ്ക്കല്‍: മലപ്പുറത്തെ 5000 ഏക്കറിനെ നെല്‍ക്കതിരണിയിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എം.കെ.എസ്.പിയുടെ മഹിളാതൊഴില്‍േസന. ആഗസ്തില്‍ ഇവര്‍ പാടത്തിറങ്ങും. നിലമൊരുക്കി ഞാറുനടീല്‍ മുതല്‍ കൊയ്ത്തു വരെ ഇവര്‍ പൂര്‍ത്തിയാക്കും....



ഒരു നാടിന്റെ വിശപ്പടക്കിയ പേട്ടയില്‍വീട്ടിലെ കഞ്ഞിപാര്‍ച്ച

മഞ്ചേരി: നോമ്പുനാളുകളില്‍ നാലുമണിയായാല്‍ പേട്ടയില്‍ തറവാട്ടുമുറ്റത്ത് കഞ്ഞിക്കുടുക്കയും ചട്ടിയുമായി ആളുകള്‍ തിങ്ങിക്കൂടും. ചുവന്ന മുണ്ടുധരിച്ച ആണുങ്ങളും കറുത്ത സൂപ്പുധരിച്ച പെണ്ണുങ്ങളും കുഞ്ഞുങ്ങളുമൊക്കെയായി നിരവധിപേരുണ്ടാവും. മുസ്‌ലിംലീഗ് നേതാവും എം.എല്‍.എയുമായ...



വാര്‍ധക്യത്തിലും ഹവ്വാഉമ്മ നോമ്പുനോല്‍ക്കുന്നു: മക്കള്‍ക്കുവേണ്ടി

അമ്പലവയല്‍: നബി അനുയായികളോടു പറഞ്ഞു; 'ആരെങ്കിലും തന്റെ സമ്പാദ്യത്തില്‍നിന്ന് ഒരു കാരയ്ക്കയുടെ അത്ര ദാനംചെയ്താല്‍ അല്ലാഹു അത് വലംകൈകൊണ്ട് സ്വീകരിക്കും. എന്നിട്ട് നിങ്ങളിലൊരാള്‍ തന്റെ കുതിരക്കുട്ടിയെ പോറ്റിവളര്‍ത്തുംപോലെ ഒരു പര്‍വതത്തോളം വലുതാകുംവരെ അല്ലാഹു...



കുഞ്ഞു സ്വപ്നങ്ങള്‍ക്കായി ഒരു ഫാക്ടറി

നാളെകള്‍ അധികം ഇല്ലാത്ത കുരുന്നുകളുടെ കുഞ്ഞു സ്വപ്നങ്ങള്‍ സാക്ഷത്ക്കരിക്കാന്‍ വേണ്ടിയിട്ടുള്ള ഒരു ഫാക്ടറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ.. അങ്ങനെയുള്ള ഒരു ഫാക്ടറിയാണ് ഡ്രീം ഫാക്ടറി. ഗുരുതരമായ രോഗബാധിതരായ, നാളെയെക്കുറിച്ച് അധികം പ്രതീക്ഷിക്കാന്‍ വകയില്ലാത്ത കുരുന്നുകളുടെ...



എത്രയും പ്രിയപ്പെട്ട മകനേ....

പൈതൃകത്തിന്റെ കരുണയറിഞ്ഞും കരുതലൊരുക്കിയും ഒരു അച്ഛന്‍ മകന് അയച്ച കത്ത് മുന്നറിയിപ്പൊന്നുമില്ലാതെ പൊടുന്നനവേ ഞാനിങ്ങനെയൊരു കത്തെഴുതുന്നതെന്തിനാവുമെന്നാവും മോനിപ്പോള്‍ ചിന്തിക്കുന്നത്. അതിന് മൂന്നു കാരണങ്ങളുണ്ട്. ജീവിതത്തില്‍ ഭാഗ്യാവസരങ്ങളായാലും...



പുസ്തകങ്ങള്‍ക്കൊപ്പം അബ്ദുള്‍ ലത്തീഫിന്റെ യാത്ര

കൊച്ചി: മാനേജ്‌മെന്റ് ബിരുദം, ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗം. എന്നാല്‍, തോപ്പുംപടി സ്വദേശി അബ്ദുള്‍ ലത്തീഫിന്റെ ഇഷ്ടം പുസ്തകങ്ങളോടായിരുന്നു. അത് നിറവേറ്റാന്‍ വലിയ സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് അയാള്‍ നാട്ടിലെത്തി. ഒരു വ്യാഴവട്ടം മുന്‍പ് അബ്ദുള്‍...



മുള്ളേരിയയെ പച്ചപ്പണിയിക്കാന്‍ 'ഹരിതവനം'

മുള്ളേരിയ: ഭൂമിയില്‍ ജീവനെ താങ്ങിനിര്‍ത്തുന്ന ജൈവവൈവിധ്യങ്ങള്‍ സൂക്ഷിച്ച് കൈകാര്യംചെയ്തില്ലെങ്കില്‍ നശിച്ചുപോകുമെന്ന് തിരിച്ചറിയാനായി ഹരിതവനംജൈവ വൈവിധ്യവനം പദ്ധതി നടപ്പാക്കുന്നു. കാലാവസ്ഥാവകുപ്പും ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്സും ചേര്‍ന്ന് നടപ്പാക്കുന്ന...



ബ്ലോക്കിന്റെ ചുവരില്‍ കരുതലിന്റെ ചിത്രങ്ങള്‍

കൊടകര ബ്ലോക്ക് ഓഫീസിന്റെ ചുവര് ഇന്നൊരു ചിത്രപ്പുരയാണ്. '700 കോടി സ്വപ്‌നങ്ങള്‍ ഒരേയൊരു ഗ്രഹം കരുതലോടെ ഉപയോഗിക്കുക' എന്ന സന്ദേശവുമായി ചിത്രകാരന്‍ കെ.ജി ബാബു വരച്ച ചിത്രം, 26 അടി നീളമുള്ള കാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. ഭൂമിയിലെ എഴുന്നൂറ് കോടി വരുന്ന ജനം ഭൂമിയെ...



വിദ്യാര്‍ഥികള്‍ക്ക് പഞ്ചായത്ത് വക പഠനസഹായി

നെടിയിരുപ്പ്(മലപ്പുറം): പാഠ്യവിഷയം പഞ്ചായത്തുകളുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെങ്കിലും ഒരു പഠനസഹായി തയ്യാറാക്കി നെടിയിരുപ്പ് പഞ്ചായത്ത് മാതൃകയാകുന്നു. അമൃത് എന്നപേരില്‍ പഞ്ചായത്ത് പ്രസിദ്ധീകരിച്ച കൈപ്പുസ്തകം മൂന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള ആരോഗ്യപാഠങ്ങള്‍...



ഈ തൈക്കൂട്ടവും തണലും നാടിന്‌

'മാതൃഭൂമി' ഒരുക്കിയ 'ആര്‍ബറേറ്റം' ഇന്ന് സമര്‍പ്പിക്കുന്നു കൊച്ചി : നാളെ ലോക പരിസ്ഥിതിദിനം. ഈ പരിസ്ഥിതി ദിനത്തില്‍ 'മാതൃഭൂമി' നാടിന് സമ്മാനിക്കുന്നത് ആലുവ പുഴയോരത്തെ അപൂര്‍വ വൃക്ഷത്തൈക്കൂട്ടം. ആലുവയില്‍ പെരിയാറിന്റെ തീരത്ത്, 1.30 ഏക്കറില്‍ മാതൃഭൂമി നട്ടുവളര്‍ത്തിയ...



അഞ്ചുരൂപയ്ക്ക് ചായയും പലഹാരങ്ങളും; അഷറഫിന്റെ ഹോട്ടല്‍ അടിപൊളി ...

ചങ്ങനാശ്ശേരി: ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കുതിച്ചുയരുമ്പോള്‍ അഷറഫിന്റെ ചായക്കടയിലെത്തി അഞ്ചുരൂപയ്ക്ക് ചായയും ചെറുകടികളും കഴിച്ച് സന്തോഷത്തോടെ യാത്രയാകാം.ഇവിടെ ചായയ്ക്കും കാപ്പിക്കും ഏത്തക്കാഅപ്പത്തിനും ഉഴുന്നുവടയ്ക്കും പരിപ്പുവടയ്ക്കും അഞ്ചുരൂപമാത്രം....






( Page 6 of 41 )



 

 




MathrubhumiMatrimonial