എത്രയും പ്രിയപ്പെട്ട മകനേ....
Posted on: 19 Jun 2015
പൈതൃകത്തിന്റെ കരുണയറിഞ്ഞും കരുതലൊരുക്കിയും ഒരു അച്ഛന്‍ മകന് അയച്ച കത്ത്

മുന്നറിയിപ്പൊന്നുമില്ലാതെ പൊടുന്നനവേ ഞാനിങ്ങനെയൊരു കത്തെഴുതുന്നതെന്തിനാവുമെന്നാവും മോനിപ്പോള്‍ ചിന്തിക്കുന്നത്.
അതിന് മൂന്നു കാരണങ്ങളുണ്ട്.
ജീവിതത്തില്‍ ഭാഗ്യാവസരങ്ങളായാലും അത്യാഹിതങ്ങളായാലും പ്രവചനാതീതമാണ്. താനെത്രകാലം ജീവിച്ചിരിക്കുമെന്ന് ഒരാള്‍ക്കും പറയാനാവില്ല. അതുകൊണ്ടുതന്നെ ചില കാര്യങ്ങള്‍ നേരത്തെ പറഞ്ഞുവെയ്ക്കുന്നതാവും നല്ലത്.
ഞാന്‍ നിന്റെ അച്ഛനാണ്. അതിനാല്‍ ഞാനിതുപറഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും ഇതുപറയുമെന്നും തോന്നുന്നില്ല.
ഞാനീയെഴുതുന്നതൊക്കെ എന്റെ കടുത്ത ജീവിതാനുഭവങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞ കാര്യങ്ങളാണ്. ഇവ മനസ്സില്‍ വെച്ചാല്‍ ജീവിതത്തിലെ പല അനാവശ്യമായ തലവേദനകളും നിനക്ക് ഒഴിവാക്കാനായേക്കും.
എണ്ണിപ്പറഞ്ഞ് ഇവ ഇങ്ങനെ രേഖപ്പെടുത്തുന്നതും അതുകൊണ്ടാണ്.
1.നിന്നോട് വല്ലാതെ മോശമായി പെരുമാറുന്നവരോടും നീ നന്നായിത്തന്നെ പെരുമാറണം. എനിക്കും നിന്റെ അമ്മയ്ക്കുമല്ലാതെ മറ്റാര്‍ക്കെങ്കിലും നിന്നെ കാര്യമായി പരിഗണിക്കുകയെന്ന ഉത്തരവാദിത്വം ഇപ്പോഴില്ല. നിന്നോട് നന്നായി പെരുമാറുന്നവരോട് സ്‌നേഹവും നന്ദിയുമുള്ളവരായിരിക്കുക. അതോടൊപ്പം ഉള്ളില്‍ കരുതലുണ്ടാവുകയും വേണം. കാരണം, ഓരോരുത്തരും അവരുടെ ഓരോ നീക്കങ്ങളിലും സ്വന്തം കാര്യമെന്ന കരുതലുള്ളവരായിരിക്കും. നിങ്ങളോടുള്ള സ്‌നേഹം നിങ്ങളെ ഇഷ്ടപ്പെടുന്നു എന്നതുകൊണ്ട് മാത്രം ആയിരിക്കണമെന്നില്ല.
2. ഈ ലോകത്ത് ഒഴിച്ചുകൂടാത്തവരെന്നു മാത്രം സ്വാര്‍ഥ മനസ്സോടെ ഉറപ്പിച്ചു പറയാവുന്ന വ്യക്തികളോ സാഹചര്യങ്ങളോ ഇല്ല. അതായത് പരിധിയില്ലാത്ത വിധം ഒന്നിനെയും ആരെയും ആശ്രയിക്കരുത്. ഇക്കാര്യം ബോധ്യപ്പടുന്നതോടെ നിന്നെ വേണ്ടാത്തവരോടായാലും നിനക്കു വേണ്ടാത്തവരോടായാലും സന്തുലിതമായ മനസ്സോടെ നിനക്ക് ഇടപെടാന്‍ കഴിയും.
3. ജീവിതം തീരെ ചെറുതാണ്. ഇന്ന് നീ ജീവിതം പാഴാക്കിയാല്‍ നാളെ ജീവിതം നിന്നോടും ഉപേക്ഷ കാണിച്ചെന്നു വരും. എത്ര നേരത്തെ ജീവിതമൂല്യം തിരിച്ചറിയുന്നുവോ അത്രയും നേരത്തെ ജീവിതം നിനക്ക് ആസ്വദിച്ചു തുടങ്ങാനാകും.
4. ജീവിതവിജയം നേടിയ പലരും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരല്ല. അതിനര്‍ഥം കഠിനമായി അദ്ധ്വാനിച്ചു പഠിക്കാതെ നിനക്ക് വിജയിക്കാനാകും എന്നല്ല. എത്രത്തോളം അറിവ് നീ നേടുന്നുവോ അതെല്ലാം ജീവിതപ്പോരാട്ടത്തിലെ ആയുധങ്ങളായി ഉപകരിക്കും.
5. പ്രണയമെന്നത് ക്ഷണികവും ചപലവുമായ ഒരു വികാരമാണ്. കാലത്തിനും മനോഭാവത്തിനും അനുസരിച്ചാവും അതിന്റെ തനിമ നിലനില്‍ക്കുന്നത്. തീവ്രമായി പ്രണയിച്ചിരുന്നവര്‍ വിട്ടുപോയാലും ക്ഷമയുള്ളവനായിരിക്കുക. കാലം മായ്ക്കാത്ത മുറിവുകളില്ല. പ്രണയത്തിന്റെ മാധുര്യത്തെയായാലും വിരഹത്തിന്റെ തീവ്രതയെയായാലും അതിശയോക്തിയോടെ കാണാതിരിക്കുക.
6. ഞാന്‍ വൃദ്ധനായിത്തീരുമ്പോള്‍ നിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നില്ല. അതുപോലെ തന്നെ നിന്റെ ജീവിതകാലത്തുടനീളം നിന്നെ ഞാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കരുത്. എന്റെ ഉത്തരവാദിത്വം നീ മുതിര്‍ന്നു കഴിയുന്നതോടെ ഏതാണ്ട് അവസാനിക്കും. പിന്നെ നിന്റെ ജീവിതമാണ്. തട്ടുകട വേണോ, സ്റ്റാര്‍ ഹോട്ടല്‍ വേണോ എന്ന് നീ തന്നെയാണ് തീരുമാനിക്കേണ്ടത്.
7. ജീവിതത്തില്‍ ഞാന്‍ കണക്കില്ലാതെ ലോട്ടറികള്‍ എടുത്തുകൂട്ടിയിരുന്നു. ഒന്നും സംഭവിച്ചില്ല. ധനികനാവണമെങ്കില്‍ ഭാഗ്യമല്ല; കഠിനാദ്ധ്വാനം തന്നെയാണ് വേണ്ടത്.
8. ഞാന്‍ നിന്നോടൊപ്പം എത്ര സമയം ചെലവഴിച്ചുവെന്നതില്‍ കാര്യമില്ല. ഒരുമിച്ചുണ്ടായിരുന്നപ്പോഴത്തെ നല്ല മുഹൂര്‍ത്തങ്ങള്‍ ആണ് നീ കണക്കിലെടുക്കേണ്ടത്. അടുത്ത ജന്മത്തിലും നാം ഒരുമിച്ചുണ്ടാവണമെന്നില്ല. പക്ഷേ, മനസ്സുകൊണ്ട് നാം എല്ലായ്‌പ്പോഴും ഒരുമിച്ചുതന്നെയല്ലേ?
എന്ന് സ്‌നേഹപൂര്‍വം
അച്ഛന്‍