ഹര്‍ത്താല്‍ ദിനത്തില്‍ പൊള്ളലേറ്റ ആദിവാസി കുട്ടിക്ക് പോലീസ് രക്ഷകരായി
Posted on: 11 Jul 2015
സീതത്തോട്: ഹര്‍ത്താല്‍ ദിനത്തില്‍ പൊള്ളലേറ്റ കുട്ടിയെ ആസ്പത്രിയിലെത്തിക്കാന്‍ കഴിയാതെ വലഞ്ഞ ആദിവാസി കുടുംബത്തിന് പോലീസ് രക്ഷകരായി. ചോരകക്കി വനത്തിലെ മനോജിന്റെ മകള്‍ പ്രിയ(3)യെയാണ് മൂഴിയാര്‍ എസ്.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സീതത്തോട്ടിലുള്ള ആസ്പത്രിയിലെത്തിച്ച് ചികില്‍സ നല്‍കാന്‍ സഹായമൊരുക്കിയത്. ചോരകക്കി വനത്തില്‍ താമസിക്കുന്ന മനോജും കുടുംബവും വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി കുടിലിനോട് ചേര്‍ന്ന് ആഴികൂട്ടുക പതിവാണ്. എന്നാല്‍, വെള്ളിയാഴ്ച രാവിലെ ഇവരുടെ മൂന്നുവയസ്സുള്ള കുട്ടി കുടിലിന് സമീപം കൂട്ടിയിട്ടിരുന്ന തീയില്‍ അബദ്ധത്തില്‍പ്പെട്ട് പൊള്ളലേറ്റു.
വനത്തിനുള്ളില്‍നിന്ന് കുട്ടിയുമായി ആദിവാസി കുടുംബം മലയിറങ്ങി മൂഴിയാര്‍ റോഡിലെത്തിയെങ്കിലും ഏറെനേരം കാത്തുനിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. നാട്ടില്‍ ഹര്‍ത്താലാണെന്നൊന്നും ആദിവാസികള്‍ അറിഞ്ഞതുമില്ല. ഒടുവില്‍ ഇവര്‍ പോലീസിന്റെ സഹായം തേടി. വിവരം അറിഞ്ഞയുടന്‍ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് സംഘം കുട്ടിയെ ആസ്പത്രിയിലെത്തിച്ച് ചികില്‍സ നല്‍കാന്‍ സഹായിച്ചു.