പരീക്ഷയെ പേടിക്കുന്നവരോട് ജീവിതത്തെ സ്നേഹിച്ച് അജിത്
മണ്ണുത്തി: മാസങ്ങളോളം നീണ്ട അബോധാവസ്ഥയില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതേയുള്ളൂ അഡ്വ. അജിത്‌രാജ്. എന്നാല്‍ ശയ്യാവലംബിയായിരിക്കുമ്പോഴും കര്‍മനിരതനാണ് ഈ യുവാവ്. പരീക്ഷയെ പേടിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ... ![]() ![]()
ചേരമാന്‍ ജുമാമസ്ജിദില്‍ ചരിത്രമെഴുതി സ്‌നേഹസംഗമം
കൊടുങ്ങല്ലൂര്‍: ചരിത്രം സ്പന്ദിക്കുന്ന ചേരമാന്‍ ജുമാമസ്ജിദ് പുതിയൊരു ചരിത്രമുഹൂര്‍ത്തത്തിലേക്ക് വാതില്‍ തുറന്നു. മതസൗഹാര്‍ദ്ദത്തിന്റെ മഹിതമനോഹരചരിത്രം പേറിനില്‍ക്കുന്ന മസ്ജിദിന്റെ കവാടം കടന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും... ![]()
ആവശ്യക്കാര്‍ വിളിക്കൂ... പോലീസ്‌രക്തം തയ്യാര്‍
കണ്ണൂര്‍: അടിയന്തരഘട്ടങ്ങളില്‍ ആസ്പത്രിയില്‍നിന്ന് രക്തംതേടി പരക്കംപായേണ്ടിവന്നാല്‍ ഈ നമ്പര്‍ വിളിച്ചോളൂ. 04972 780216. മാങ്ങാട്ടുപറമ്പിലെ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ഫോണ്‍ നമ്പറാണിത്. ആസ്പത്രി ചുമരുകള്‍ക്കുള്ളില്‍ ജീവനുവേണ്ടി പിടയുന്ന സഹജീവിക്ക് സ്വന്തം ചോര... ![]() ![]()
നന്മകളുടെ വഴിയേ കൃഷ്ണദാസിന്റെ ഓട്ടോ...
നന്മകളുടെ വഴികളിലൂടെയാണ് ഈ ഓട്ടോയുടെ സഞ്ചാരം. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂളിനുസമീപം വാടകവീട്ടില്‍ താമസിക്കുന്ന കൃഷ്ണദാസിന്റെ ഓട്ടോയാണത്. പേര് 'സത്യമേവ ജയതേ'. ഒരിക്കല്‍ ഒരു യാത്രക്കാരന്‍ കൃഷ്ണദാസിന്റെ ഓട്ടോയില്‍ മറന്നുവച്ചത് 17,500 രൂപയും രേഖകളുമടങ്ങിയ ബാഗ്. ഭക്ഷണം കഴിക്കുവാന്‍... ![]()
ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പച്ചക്കറിത്തോട്ടം
ഫറോക്ക്: ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയില്‍ പച്ചപിടിച്ച കൃഷിത്തോട്ടം നാട്ടുകാരുടെയും യാത്രക്കാരുടെയും ശ്രദ്ധാകേന്ദ്രമാകുന്നു. റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ രണ്ടുമാസം മുമ്പാണ് കൃഷി തുടങ്ങിയത്.... ![]() ![]()
തിരകള്‍ തോറ്റു; അരുണിനൊപ്പം ജീവന്റെ കാവല്‍ക്കാര്‍
ആലപ്പുഴ: കടലില്‍ മുങ്ങിത്താണ അരുണ്‍കുമാറിന്റെ കൈകള്‍ തിരകള്‍ക്കുമുകളില്‍ പ്രത്യക്ഷപ്പെട്ടത് ഒറ്റനിമിഷത്തേക്കു മാത്രം. എന്നാല്‍, ആ ഒരുനിമിഷം മതിയായിരുന്നു ലൈഫ് ഗാര്‍ഡ് അനിലിന്. സ്വന്തംജീവന്‍ അവഗണിച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ പരിശീലനം സിദ്ധിച്ച ഈ ലൈഫ്ഗാര്‍ഡ്... ![]()
ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ബൈക്ക്‌സംഘത്തിന്റെ സഹായം
കോഴിക്കോട്: പ്ലക്കാര്‍ഡോ പ്രകടനങ്ങളോ ഒന്നുമില്ല. ഹര്‍ത്താലിനോട് പ്രതികരിക്കാന്‍ ഈ യുവാക്കളുടെ കൈയിലുള്ളത് കുറച്ചു ബൈക്കുകള്‍... പിന്നെ, ലാഭം നോക്കാതെ ആരെയും സഹായിക്കാനുള്ള മനസ്സും... ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനിടെ കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയവരെ... ![]() ![]()
ജിജിയുടെ ജീവിതത്തിന് ഇനി പുതിയ പ്രതീക്ഷകള്‍
കൊച്ചി: കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനിയായ ജിജി ജോസിനുമുമ്പില്‍ ഇനിയുള്ളത് പ്രത്യാശയുടെ പുതിയൊരു ജീവിതമാണ്. ഇതിന് വഴിതെളിച്ചതിന് ഇവര്‍ ഏറ്റവും കൂടുതല്‍ നന്ദിപറയുന്നതാകട്ടെ കുരീക്കാട്ടില്‍ ജോഷിയെന്ന മുപ്പതുകാരന്‍ പൊതുപ്രവര്‍ത്തകനോടും. സ്വന്തം വൃക്കദാനംചെയ്തുകൊണ്ട്... ![]()
അശരണര്‍ക്ക് ആശ്വാസവുമായി വിദേശ ഡോക്ടര്‍മാരെത്തി
മേലാറ്റൂര്‍: രോഗവിവരമന്വേഷിച്ചും ആശ്വാസവാക്കുകളോതിയും സ്നേഹനിര്‍ഭരമായ തലോടലോടെ അവരെത്തിയത് മാറാരോഗവുമായി മല്ലടിക്കുന്ന രോഗികള്‍ക്ക് ആശ്വാസമേകി. 'പാലിയേറ്റീവ് പരിചരണത്തില്‍ സാമൂഹികപങ്കാളിത്തം' എന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ മഞ്ചേരിയിലെത്തിയ വിദേശ... ![]() ![]()
വെളിച്ചമില്ലാത്ത പരീത് ഇനി വെളിച്ചമേകും...
കൊടുങ്ങല്ലൂര്‍: മത്സ്യവില്പനക്കാരനായ വാപ്പയുടെ കൈകളില്‍ പിടിച്ച് പരീത് കോളേജിന്റെ പടികള്‍ കയറി പഠിക്കാനല്ല, പഠിപ്പിക്കാന്‍. ജന്മനാ അന്ധനായ ഒരു യുവാവ് കോളേജ് അധ്യാപകനാകുന്നതിനപ്പുറം പലതുമുണ്ട്പരീതിന്റെ ജീവിതത്തില്‍. വെളിച്ചമില്ലാത്തവര്‍ ഒരു സമൂഹത്തിനാകെ വെളിച്ചമാകുന്നു.... ![]()
കുളത്തില്‍ വീണ കുട്ടിക്ക് രക്ഷകനായത് വളര്‍ത്തുനായ
മണ്ണുത്തി: കണ്ണുപൊത്തിക്കളിക്കുന്നതിനിടെ കുളത്തില്‍ വീണ മൂന്നുവയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന് സമീപം വര്‍ക്ക്‌ഷോപ്പ് നടത്തുന്ന മൂരായില്‍ ശശീന്ദ്രന്റെ (ഉണ്ണിമോന്‍) മകള്‍ സ്നേഹയെയാണ് വളര്‍ത്തുനായയായ റാംബോയുടെ 'അവസരോചിതമായ... ![]() ![]()
ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവിനെ 78കാരി കീഴ്‌പ്പെടുത്തി
എഴുകോണ്‍(കൊല്ലം): ഒരു മോഷ്ടാവും ഇത്തരമൊരു ചെറുത്തുനില്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതും പ്രായം 78 കഴിഞ്ഞ ഒരാളില്‍നിന്ന്. ബൈക്കിലെത്തി മാലപൊട്ടിച്ച മോഷ്ടാവിനെ പ്രായത്തെ തോല്പിച്ച സാഹസികതയിലൂടെ കീഴ്‌പ്പെടുത്തിയത് കുഴിമതിക്കാട് സ്വദേശി കുഞ്ഞേലി(78). ബൈക്കില്‍ പിടിച്ചുകിടന്ന... ![]()
ഹര്‍ത്താലിന് ശുചീകരണയജ്ഞവുമായി സെയ്ത്മുഹമ്മദും മക്കളും
പാലക്കാട്: ഹര്‍ത്താല്‍ദിനത്തില്‍ ഓട്ടോഡ്രൈവറുടെ കാക്കിഷര്‍ട്ടും 'ചെഗുവേര'ത്തൊപ്പിയുമണിഞ്ഞ് മക്കള്‍ക്കൊപ്പം സെയ്ത്മുഹമ്മദ് എത്തിയത് മേപ്പറമ്പ് ബൈപ്പാസിലെ കുപ്പക്കൂമ്പാരത്തിനടുത്തേക്ക്. 'സത്യാന്വേഷി' എന്ന ഓട്ടോ റോഡരികത്ത് നിര്‍ത്തിയിട്ട് കുട്ടയും ചൂലും പണിയായുധങ്ങളുമായി... ![]() ![]()
കോളേജില്‍ പോകാത്ത ബാര്‍ബര്‍ ജറ്റിഷിന് നെറ്റ്
കുറുപ്പംപടി: ബാര്‍ബര്‍ ജോലിക്കിടയില്‍ കോളേജില്‍ പോകാന്‍ കഴിയാതെ തപാല്‍മാര്‍ഗം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ജെറ്റിഷ് ശിവദാസി(28)ന് ഇപ്പോള്‍ യു.ജി.സി.യുടെ 'നെറ്റും' (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) കൈപ്പിടിയില്‍. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ ചെറുപ്പത്തിലേ... ![]() ![]()
അനാഥരോഗികള്‍ക്ക് തണലായി റോയിയുടെ താമസം ആസ്‌പത്രിയില്‍
തൃശ്ശൂര്‍: റോയിയുടെ ജീവിതം രോഗികള്‍ക്കായി ഉഴിഞ്ഞുവെച്ചിരിക്കുന്നു. തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയിലെത്തുന്ന അവശരും അനാഥരുമായ രോഗികള്‍ക്കിടയില്‍ കരുണയുടെ കരങ്ങളുമായി റോയിയെത്തും. അവരെ പരിചരിച്ച് നാലു വര്‍ഷമായി റോയി വാര്‍ഡില്‍ത്തന്നെ ജീവിക്കുന്നു. ദേഹം മുഴുവന്‍... ![]() ![]()
സ്‌നേഹയ്ക്ക് 'സ്‌നേഹനിധി'യുമായി 'സീഡ്'ക്ലബ്ബിലെ കൂട്ടുകാര്‍
നന്ദിയോട്: വഴങ്ങാത്ത കൈവിരലുകളില്‍ പേന ചേര്‍ത്തുപിടിച്ച് മുഷിഞ്ഞകടലാസില്‍ സ്‌നേഹ കോറിയിട്ട പൂവുകളും പൂമ്പാറ്റകളും അശ്വതിയും രതിനും കൂട്ടുകാരും നെഞ്ചിലേറ്റുവാങ്ങി. എന്‍ഡോസള്‍ഫാനിലൂടെ മനുഷ്യന്റെ ലാഭക്കൊതിയുടെ ജീവിക്കുന്ന ഇരയായി കളിമുറ്റത്തുനിന്ന് ആട്ടിയിറക്കപ്പെട്ട... ![]() |