ആവശ്യക്കാര്‍ വിളിക്കൂ... പോലീസ്‌രക്തം തയ്യാര്‍
Posted on: 22 Feb 2008
കണ്ണൂര്‍: അടിയന്തരഘട്ടങ്ങളില്‍ ആസ്പത്രിയില്‍നിന്ന് രക്തംതേടി പരക്കംപായേണ്ടിവന്നാല്‍ ഈ നമ്പര്‍ വിളിച്ചോളൂ. 04972 780216. മാങ്ങാട്ടുപറമ്പിലെ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനിലെ ഫോണ്‍ നമ്പറാണിത്. ആസ്പത്രി ചുമരുകള്‍ക്കുള്ളില്‍ ജീവനുവേണ്ടി പിടയുന്ന സഹജീവിക്ക് സ്വന്തം ചോര തന്നെ നല്‍കി സഹായിക്കാനൊരു സേന നിങ്ങളുടെ വിളിക്ക് കാതോര്‍ത്തിരിപ്പുണ്ട്. ജില്ലയില്‍ ആര്‍ക്ക് രക്തം വേണമെങ്കിലും നല്‍കാന്‍ തയ്യാറുള്ളൊരു രക്തദാന സേന. വേറിട്ട പാതയില്‍ സഞ്ചരിച്ച് കേരള പോലീസിന്റെ അഭിമാനമാവുകയാണ് കെ.എ.പി. നാലാം ബറ്റാലിയന്‍.
പോലീസില്‍ ഇക്കോ ക്ലബ്ബ് തുടങ്ങുകയും പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം നടപ്പാക്കുകയും ചെയ്തത് മാങ്ങാട്ടു പറമ്പിലെ സേനയാണ്. കായിക വിഭവശേഷിയും ഒത്തൊരുമയും തീര്‍ത്ത കൈക്കരുത്തില്‍ കേരളത്തിലെ പോലീസിന് ആദ്യമായൊരു ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുകയാണിവര്‍. ഇന്‍ഡോര്‍ കോര്‍ട്ടിന്റെ തറയിടാന്‍ അടിത്തറ കീറിയതു മുതല്‍ ചുമര് കെട്ടി പ്പൊക്കിയതും മുകളില്‍ ഷീറ്റ് പാകിയതും പോലീസുകാര്‍ തന്നെ. വിവിധ പദ്ധതികളില്‍നിന്ന് വകയിരുത്തിയ 5,58,000 രൂപകൊണ്ട് നിര്‍മാണം തീരാഞ്ഞപ്പോള്‍ സ്വന്തം ശമ്പളത്തില്‍ നിന്നുള്ള വിഹിതവും ഇവര്‍ പങ്കുവെച്ചു.
ലൈബ്രറി, എസ്.ടി.ഡി. ബൂത്ത്, മികച്ച ട്രാക്കോടുകൂടിയ ഗ്രൗണ്ട് തുടങ്ങിയവയൊക്കെ മാങ്ങാട്ടുപറമ്പ് കെ.എ.പി. ബറ്റാലിയന്റെ അഭിമാന ചിഹ്നങ്ങളാണ്. മള്‍ട്ടി ജിംനേഷ്യവും നീന്തല്‍ കുളവുമാണ് അടുത്ത പദ്ധതികള്‍. പോലീസുകാരെ നീന്തം പഠിപ്പിക്കാന്‍ മാത്രമല്ല, സമീപ പ്രദേശങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൂടിയാണിവര്‍ കുളം കുഴിക്കുന്നത്.