Crime News
ടോര്‍ച്ച് ബോംബ് : യുവാവിനെ വെറുതെ വിട്ടു

വടകര: കേരളത്തില്‍ ആദ്യമായി നടന്ന ടോര്‍ച്ച് ബോംബ് സ്‌ഫോടനക്കേസില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. അരൂരിലെ കൊക്കാലുകണ്ടി സ്‌നിഷിന്‍ ലാല്‍ എന്ന കുട്ടനെയാണ് വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ വെറുതെ വിട്ടത്. 2006 ജനവരി 22-ന് പുലര്‍ച്ചെ അരൂര്‍ കെ.വി. നാരായണന്‍...



കഞ്ചാവ് കൈവശം വെച്ചയാള്‍ക്ക് തടവും പിഴയും

തിരുവനന്തപുരം: കഞ്ചാവ് കൈവശം വെച്ച കേസില്‍ ബീമാപള്ളി പുതുവല്‍ പുരയിടം വീട്ടില്‍ ബാബുവിനെ രണ്ടുവര്‍ഷം കഠിന തടവിനും അയ്യായിരം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം. ഒന്നാം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി.ഇന്ദിരയുടേതാണ്...



കൊക്കെയ്ന്‍ കേസ്: മൂന്ന് പ്രതികള്‍ ജാമ്യത്തിലിറങ്ങി

മുളങ്കുന്നത്തുകാവ് : കൊക്കെയ്ന്‍ കേസില്‍ വിയ്യൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികള്‍ ജാമ്യത്തിലിറങ്ങി. കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് പിടികൂടിയ സിനിമാ സഹസംവിധായിക ബ്ലസി സില്‍വസ്റ്റര്‍, സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവരാണ് കോടതി ജാമ്യം...



സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന്‍ കുറ്റക്കാരന്‍

തലശ്ശേരി: സ്‌കൂള്‍വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മാവന്‍ കുറ്റക്കാരനാണെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ഷെര്‍സി വിധിച്ചു. ശിക്ഷ ചൊവ്വാഴ്ച പറയും. മൂന്നാംപ്രതിയായ വടകര എടച്ചേരിയിലെ യു.ടി.സന്തോഷ് കുമാറിനെയാണ് (38) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്....



എലിവിഷം കഴിച്ച് കുഞ്ഞ് മരിച്ച സംഭവം: അമ്മ പോലീസ് നിരീക്ഷണത്തില്‍

നെടുമങ്ങാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കും പങ്കെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയായ സഫീല എലിവിഷം കലക്കി രണ്ട് മക്കള്‍ക്കും നല്‍കുകയും സ്വയം കഴിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...



പെരിങ്ങോട്ടുകരയില്‍ സംഘര്‍ഷം; രണ്ട് കാറുകള്‍ തകര്‍ത്തു

പെരിങ്ങോട്ടുകര: ജനതാദള്‍ (യു) നാട്ടിക മണ്ഡലം സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായി. തിങ്കളാഴ്ച പുലര്‍ച്ചെ ജനതാദള്‍ പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണമുണ്ടായി. യുവജനതാദള്‍ (യു) ജില്ലാ...



ഹോട്ടലുടമയ്ക്ക് കോടതി പിരിയുംവരെ തടവ്‌

തലശ്ശേരി: ഹോട്ടലില്‍ ബാലവേല ചെയ്യിച്ചതിന് ഉടമയ്ക്ക് കോടതി പിരിയുംവരെ തടവും 11,000 രൂപ പിഴയും. തളിപ്പറമ്പിലെ പ്ലാസ ഹോട്ടല്‍ ഉടമ അബ്ദുള്‍ശുക്കൂറിനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23, 26 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.



കുട്ടിമോഷ്ടാവിനെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു

കാഞ്ഞങ്ങാട്: കാസര്‍കോട് ജുവനൈല്‍ കോടതിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ കുട്ടിമോഷ്ടാവിനെ പോലീസ് കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു. സംസ്ഥാനത്തിനകത്തും പുറത്തും വന്‍ കവര്‍ച്ച നടത്തിയ 17 വയസ്സായ താമരശ്ശേരിക്കാരനെയാണ് ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്.ഐ....



മുഖ്യമന്ത്രി-സരിത കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ തെളിവുകള്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയതിന് കൂടുതല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടര്‍ ടി.വി. മാനേജിങ് ഡയറക്ടര്‍ എം.വി. നികേഷ്‌കുമാര്‍ കൈമാറി. റിപ്പോര്‍ട്ടര്‍ ടി. വി.യുടെ ഡല്‍ഹി പ്രതിനിധിയായ രാധാകൃഷ്ണനുമായി...



നവവരന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

ഒറ്റപ്പാലം: ചുനങ്ങാട് പിലാത്തറയില്‍ നവവരന്‍ പിലാത്തറ പുത്തന്‍പീടികയില്‍ റിയാസ് (26) കുത്തേറ്റുമരിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഈസ്റ്റ് ഒറ്റപ്പാലം കോലോത്ത് കുന്നിലെ കാളിയത്ത് ബഷീര്‍ (37), മുല്ലക്കല്‍ ആഷിര്‍ (19), മത്തക്കല്‍ സുധീര്‍ (35), പണിക്കവീട്ടില്‍ ആഷിഖ് റഹ്മാന്‍...



യുവതിയെയും സഹായിയായ ബന്ധുവിനെയും പോലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ജുവലറിയില്‍ 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന യുവതിയെയും സഹായിയായ ബന്ധുവിനെയും പോലീസ് അറസ്റ്റുചെയ്തു. ജുവലറിയുടെ ഉദ്ഘാടനദിവസമാണ് കവര്‍ച്ച നടന്നത്. പൂന്തുറ മാണിക്കവിളാകം സ്വദേശി സുറുമി എന്ന നസീല(25), ഇവരുടെ ബന്ധു ബാദുഷ(34) എന്നിവരെയാണ്...



നഗരമധ്യത്തില്‍ മോഷണം: 12,000 രൂപ കവര്‍ന്നതായി പരാതി

ചെങ്ങന്നൂര്‍: സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലെ സ്റ്റേഷനറിക്കടയില്‍ മോഷണം. 12,000 രൂപ കവര്‍ന്നതായി പരാതി. 'ഫൈന്‍' സ്റ്റേഷനറിക്കടയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ താഴ് തകര്‍ത്തായിരുന്നു മോഷണം. മേശയ്ക്കുള്ളിലെ രണ്ട് അറകളിലായി സൂക്ഷിച്ചിരുന്ന...



വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു വിറ്റെന്ന് പരാതി

മൂന്നാര്‍: അമ്മയും സഹോദരന്മാരുംചേര്‍ന്ന് കുടുംബസ്വത്ത് തട്ടിയെടുത്ത് വിറ്റതായി പരാതി. മൂന്നാര്‍ ലക്ഷ്മിഭവനില്‍ ലതയാണ്, തന്റെ പിതാവിന്റെ പേരില്‍ കഞ്ചിത്തണ്ണി വില്ലേജില്‍ ചെങ്കുളത്തുണ്ടായിരുന്ന 56 സെന്റ് സ്ഥലം വ്യാജ ഒപ്പും വിരലടയാളവും പതിച്ച് സഹോദരന്മാര്‍ വിറ്റതായി...



പോലീസ് ചമഞ്ഞ് തൃശ്ശൂര്‍ക്കാരന്റെ 63000 രൂപ കവര്‍ന്നു

കോയമ്പത്തൂര്‍: പോലീസ് ഓഫീസര്‍ ചമഞ്ഞെത്തിയ മൂന്നുപേര്‍ തൃശ്ശൂര്‍സ്വദേശിയുടെ 63,000 രൂപ കവര്‍ന്നു. തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂര്‍ നഗരത്തിലെത്തിയ രാജുവിന്റെ (45) പണമാണ് കവര്‍ന്നത്. ബൈക്ക് വാങ്ങാന്‍ വന്നതായിരുന്നു രാജു. നഞ്ചപ്പറോഡില്‍ മൂന്നുപേര്‍ പോലീസ് ചമഞ്ഞെത്തി...



6.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കതിരൂര്‍: വാഹനപരിശോധനയ്ക്കിടെ കതിരൂര്‍ പോലീസ് ബൈക്ക് യാത്രക്കാരനില്‍നിന്ന് കുഴല്‍പ്പണം കണ്ടെടുത്തു. ചോമ്പാല കുഞ്ഞിപ്പള്ളി സ്വദേശി ഷാഹിറാസിലെ വി.പി.അഷറഫില്‍നിന്നാണ് 6.45 ലക്ഷം രൂപ അഡീഷണല്‍ എസ്.ഐ. ശ്രീധരനും സംഘവും കണ്ടെടുത്തത്. ചോമ്പാല, കൂത്തുപറമ്പ്, പാനൂര്‍, എടക്കാട്...



ആളെ ആക്രമിക്കാന്‍ ഡി.സി.പി. ക്വട്ടേഷന്‍ നല്‍കിയെന്ന് ക്രിമിനല്‍ കേസ് പ്രതി

കൊച്ചി: കള്ളപ്പണക്കേസിലെ പ്രതിയെ ആക്രമിക്കാന്‍ കൊച്ചി സിറ്റി പോലീസിലെ ഡി.സി.പി. ക്വട്ടേഷന്‍ നല്‍കിയെന്ന് ക്രിമിനല്‍ കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഗുണ്ട ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ട പ്രവീണ്‍ ആണ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട്...






( Page 75 of 94 )



 

 




MathrubhumiMatrimonial