Crime News

കൊക്കെയ്ന്‍ കേസ്: മൂന്ന് പ്രതികള്‍ ജാമ്യത്തിലിറങ്ങി

Posted on: 01 Apr 2015



മുളങ്കുന്നത്തുകാവ് : കൊക്കെയ്ന്‍ കേസില്‍ വിയ്യൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികള്‍ ജാമ്യത്തിലിറങ്ങി. കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് പിടികൂടിയ സിനിമാ സഹസംവിധായിക ബ്ലസി സില്‍വസ്റ്റര്‍, സ്‌നേഹ ബാബു, ടിന്‍സി ബാബു എന്നിവരാണ് കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍ മോചിതരായത്. ബന്ധുക്കള്‍ ജയിലിലെത്തി ജാമ്യരേഖകള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇവരെ വിട്ടയച്ചത്. ഒന്നാംപ്രതി രേഷ്മ രംഗസ്വാമിയുടെ ജാമ്യരേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ ഇവരെ വിട്ടയച്ചില്ല.

തിങ്കളാഴ്ചയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുദിച്ചത്. ചൊവാഴ്ച വൈകിട്ടാണ് അഭിഭാഷകരോടൊപ്പം ഇവരുടെ ബന്ധുക്കള്‍ ജാമ്യരേഖകള്‍ ജയിലിലെത്തിച്ചത്. നടപടികള്‍ പൂര്‍ത്തിയാകുന്നമുറയ്ക്ക് രേഷ്മയെയും വിട്ടയയ്ക്കുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ജനവരി 30നാണ് എറണാകുളം കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് കൊക്കെയ്‌നുമായി യുവനടന്‍ ഷൈന്‍ ടോം ചാക്കോയുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്.

 

 




MathrubhumiMatrimonial