ആളെ ആക്രമിക്കാന്‍ ഡി.സി.പി. ക്വട്ടേഷന്‍ നല്‍കിയെന്ന് ക്രിമിനല്‍ കേസ് പ്രതി
Posted on: 26 Mar 2015
കൊച്ചി: കള്ളപ്പണക്കേസിലെ പ്രതിയെ ആക്രമിക്കാന്‍ കൊച്ചി സിറ്റി പോലീസിലെ ഡി.സി.പി. ക്വട്ടേഷന്‍ നല്‍കിയെന്ന് ക്രിമിനല്‍ കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍. ഗുണ്ട ഭായ് നസീറിന്റെ സംഘത്തില്‍പ്പെട്ട പ്രവീണ്‍ ആണ് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് ഇക്കാര്യം വിളിച്ചുപറഞ്ഞത്. അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി. മുഹമ്മദ് റഫീക്കിനെതിരെയാണ് ആരോപണം.
വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണക്കേസിലെ ഒരു പ്രതിയെ ആക്രമിക്കാനായിരുന്നു ക്വട്ടേഷനെന്നും ഇത് ഏറ്റെടുക്കാതിരുന്നതിലുള്ള വിരോധം മൂലം പിന്നീട് കേസില്‍പ്പെടുത്തിയെന്നും പ്രതി ആരോപിച്ചു.
അതേസമയം കൊച്ചിയിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതിന്റെ പ്രതികാരമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ഡി.സി.പി. മുഹമ്മദ് റഫീക് പറഞ്ഞു. കൊച്ചിയിലെ ക്രമസമാധാന ചുമതലയുള്ള ഡി.സി.പി. ആയിരിക്കെ ഭായ് നസീര്‍ അടക്കമുള്ള ഗുണ്ടകള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഇപ്പോള്‍ ക്രിമിനലുകള്‍ ഉയര്‍ത്തുന്ന ആരോപണം - അദ്ദേഹം വ്യക്തമാക്കി.