6.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
Posted on: 28 Mar 2015
കതിരൂര്‍: വാഹനപരിശോധനയ്ക്കിടെ കതിരൂര്‍ പോലീസ് ബൈക്ക് യാത്രക്കാരനില്‍നിന്ന് കുഴല്‍പ്പണം കണ്ടെടുത്തു. ചോമ്പാല കുഞ്ഞിപ്പള്ളി സ്വദേശി ഷാഹിറാസിലെ വി.പി.അഷറഫില്‍നിന്നാണ് 6.45 ലക്ഷം രൂപ അഡീഷണല്‍ എസ്.ഐ. ശ്രീധരനും സംഘവും കണ്ടെടുത്തത്.
ചോമ്പാല, കൂത്തുപറമ്പ്, പാനൂര്‍, എടക്കാട് എന്നിവിടങ്ങളിലേക്കായിരുന്നു പണം കൊണ്ടുപോയിരുന്നത്. തലശ്ശേരി എ.സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ അഷറഫിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
ചോമ്പാല, കൂത്തുപറമ്പ്, പാനൂര്‍, എടക്കാട് എന്നിവിടങ്ങളിലേക്കായിരുന്നു പണം കൊണ്ടുപോയിരുന്നത്. തലശ്ശേരി എ.സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ അഷറഫിനെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.