
നഗരമധ്യത്തില്‍ മോഷണം: 12,000 രൂപ കവര്‍ന്നതായി പരാതി
Posted on: 28 Mar 2015
ചെങ്ങന്നൂര്‍: സ്വകാര്യ ബസ്സ്റ്റാന്‍ഡിനുള്ളിലെ സ്റ്റേഷനറിക്കടയില്‍ മോഷണം. 12,000 രൂപ കവര്‍ന്നതായി പരാതി. 'ഫൈന്‍' സ്റ്റേഷനറിക്കടയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ താഴ് തകര്‍ത്തായിരുന്നു മോഷണം. മേശയ്ക്കുള്ളിലെ രണ്ട് അറകളിലായി സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരം രൂപയാണ് കവര്‍ന്നത്. പിറ്റേദിവസം ഉടമ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
