പോലീസ് ചമഞ്ഞ് തൃശ്ശൂര്‍ക്കാരന്റെ 63000 രൂപ കവര്‍ന്നു
Posted on: 28 Mar 2015
കോയമ്പത്തൂര്‍: പോലീസ് ഓഫീസര്‍ ചമഞ്ഞെത്തിയ മൂന്നുപേര്‍ തൃശ്ശൂര്‍സ്വദേശിയുടെ 63,000 രൂപ കവര്‍ന്നു. തൃശ്ശൂരില്‍നിന്ന് കോയമ്പത്തൂര്‍ നഗരത്തിലെത്തിയ രാജുവിന്റെ (45) പണമാണ് കവര്‍ന്നത്.
ബൈക്ക് വാങ്ങാന്‍ വന്നതായിരുന്നു രാജു. നഞ്ചപ്പറോഡില്‍ മൂന്നുപേര്‍ പോലീസ് ചമഞ്ഞെത്തി രാജുവിനെ തടഞ്ഞു. പരിശോധനയും നടത്തി. ഇവര്‍ പരിശോധനകഴിഞ്ഞ് സ്ഥലംവിട്ടശേഷം രാജു ബാഗ് തുറന്നുനോക്കിയപ്പോള്‍ പണം നഷ്ടപ്പെട്ടിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.