കഞ്ചാവ് കൈവശം വെച്ചയാള്‍ക്ക് തടവും പിഴയും
Posted on: 01 Apr 2015
തിരുവനന്തപുരം: കഞ്ചാവ് കൈവശം വെച്ച കേസില്‍ ബീമാപള്ളി പുതുവല്‍ പുരയിടം വീട്ടില്‍ ബാബുവിനെ രണ്ടുവര്‍ഷം കഠിന തടവിനും അയ്യായിരം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.
ഒന്നാം ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി.ഇന്ദിരയുടേതാണ് ഉത്തരവ്.
ഒന്നേകാല്‍ കിലോ കഞ്ചാവുമായി ചില്ലറ വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതിനിടെ ബീമാപള്ളി സ്വീവേജ് ഫാമിന് സമീപത്തു നിന്നാണ് പ്രതി പോലീസ് പിടിയിലായത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കോവളം സി.സുരേഷ്ചന്ദ്രകുമാര്‍ ഹാജരായി.