വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തു വിറ്റെന്ന് പരാതി
Posted on: 28 Mar 2015
മൂന്നാര്‍: അമ്മയും സഹോദരന്മാരുംചേര്‍ന്ന് കുടുംബസ്വത്ത് തട്ടിയെടുത്ത് വിറ്റതായി പരാതി. മൂന്നാര്‍ ലക്ഷ്മിഭവനില്‍ ലതയാണ്, തന്റെ പിതാവിന്റെ പേരില്‍ കഞ്ചിത്തണ്ണി വില്ലേജില്‍ ചെങ്കുളത്തുണ്ടായിരുന്ന 56 സെന്റ് സ്ഥലം വ്യാജ ഒപ്പും വിരലടയാളവും പതിച്ച് സഹോദരന്മാര്‍ വിറ്റതായി ദേവികുളം കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ പിതാവ് മുനിയാണ്ടിയുടെ പേരില്‍ കുഞ്ചിത്തണ്ണി വില്ലേജിലുണ്ടായിരുന്ന 56 സെന്റ് താനുള്‍പ്പെടെ 10 മക്കള്‍ക്ക് അവകാശപ്പെട്ടതായിരുന്നു. 2000ല്‍ പിതാവിന്റെ മരണശേഷം അമ്മയും സഹോദരന്മാരുമായിരുന്നു ഈ വസ്തു കൈവശംവച്ചിരുന്നത്. എന്നാല്‍, മാതാവ് ചിന്നത്തായ്, മക്കളായ മണിക്കുട്ടന്‍, സുേരഷ്, രമേഷ്, ഗണേഷ്, മരുമക്കളായ സ്വപ്‌ന, വേലമ്മാള്‍ എന്നിവര്‍ ചേര്‍ന്ന് ദേവികുളം സബ്രജിസ്ട്രാര്‍ ഓഫീസില്‍ ഒരു മുക്ത്യാര്‍ കളവായും കൃത്രിമമായും തയാറാക്കുകയും, ഇതുപയോഗിച്ച് ദേവികുളം സബ്രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് താനുള്‍പെടെയുള്ളവരുടെ ഫോേട്ടാ പതിച്ച്, വ്യാജമായി വിരലടയാളങ്ങള്‍ പതിപ്പിച്ചശേഷം സ്ഥലം ലക്ഷങ്ങള്‍ക്ക് വിറ്റതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സുഖമില്ലാതെ കിടക്കുന്ന മാതാവിനെ ഭീഷണിപ്പെടുത്തിയാണ് തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട വസ്തു തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്.