എലിവിഷം കഴിച്ച് കുഞ്ഞ് മരിച്ച സംഭവം: അമ്മ പോലീസ് നിരീക്ഷണത്തില്‍
Posted on: 31 Mar 2015
നെടുമങ്ങാട്: എലിവിഷം ഉള്ളില്‍ച്ചെന്ന് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്കും പങ്കെന്ന് പോലീസ്. കുഞ്ഞിന്റെ അമ്മയായ സഫീല എലിവിഷം കലക്കി രണ്ട് മക്കള്‍ക്കും നല്‍കുകയും സ്വയം കഴിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഫീല പോലീസ് നിരീക്ഷണത്തിലാണ്.
പേരുമല പുളിഞ്ഞിയില്‍ വാറുവിളാകത്ത് വീട്ടില്‍ മുഹമ്മദിന്റെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. നാല് വയസ്സുള്ള മൂത്തകുട്ടി അന്‍വര്‍ വീട്ടില്‍ക്കിടന്ന എലിവിഷത്തിന്റെ പൊതിയെടുത്ത് കഴിക്കുകയും ബാക്കി ഇളയകുട്ടിയുടെ വായില്‍ വെച്ചുകൊടുത്തെന്നുമാണ് ആദ്യം പറഞ്ഞത്. എന്നാല്‍ സഫീലയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താനും വിഷം കഴിച്ചതായി ഇവര്‍ പറഞ്ഞു. മരുന്ന് നല്‍കുന്ന ഫില്ലറില്‍ എലിവിഷം കുട്ടികളുടെ വായിലേക്ക് ഒഴിച്ചുകൊടുത്തതായും അവര്‍ പോലീസിനോട് സമ്മതിച്ചു.
സഫീലയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി. ഫോറന്‍സിക് വിഭാഗം കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തി.