കന്യാചര്‍മം മുറിഞ്ഞത് ശരിയാക്കാന്‍ ശസ്ത്രക്രിയ ലഭ്യമാണെന്നത് ശരിയാണോ?
കന്യാചര്‍മം പ്ലാസ്റ്റിക് സര്‍ജറി വഴി കറക്ട് ചെയ്യാം. ഹൈമനോപ്ലാസ്റ്റി എന്നു പറയും.
ആദ്യരാത്രിയില്‍ കന്യാചര്‍മം മുറിഞ്ഞ് രക്തം വരും എന്ന് പറയുന്നതില്‍ എത്ര ശരിയുണ്ട്?
ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിഞ്ഞ് രക്തം വരണം എന്ന് ഒരു നിര്‍ബന്ധവുമില്ല. സ്‌പോര്‍ട്‌സ്‌പോലെ ശാരീരികമായി ചെയ്യുന്ന അധ്വാനത്തിനിടയിലും കന്യാചര്‍മം ഭേദിക്കപ്പെടാം. ആദ്യരാത്രിയില്‍ രക്തം വരണം എന്നൊക്കെയുള്ളത് പ്രാകൃതമായ കാഴ്ചപ്പാടാണ്. A big issue for a small tissue.-
മധുവിധുകാലത്തെ ലൈംഗിക പ്രശ്‌നങ്ങള്‍ എന്തെല്ലാമാണ്?
ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്ക് പുരുഷലൈംഗികാവയവം ഉള്ളില്‍ കടക്കുന്നത് ചിലര്‍ക്ക് വേദനയും മൂത്രാശയഭാഗത്ത് നീറ്റലും ഉണ്ടാക്കുന്നു. ഇത് മൂത്രാശയത്തില്‍ അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രമൊഴിക്കുമ്പോള്‍ പുകച്ചിലും വേദനയും അനുഭവപ്പെടുന്നു. ഇതിന് വീില്യാീീി ര്യേെശശേ െഎന്ന് പറയും. ഡോക്ടറെ സമീപിച്ച് മരുന്നെടുക്കുക.
ഡോ. പ്രകാശ് കോത്താരി