Home>Sex>Common Doubts
FONT SIZE:AA

സമ്മര്‍ദം സെക്‌സിനെ ബാധിക്കുമോ?

ഞാനും ഭര്‍ത്താവും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. എനിക്ക് 30 വയസ്സ്, ഭര്‍ത്താവിന് 36. ജോലിയില്‍ വല്ലാതെ മുഴുകുന്നതിനാല്‍ രണ്ടുപേര്‍ക്കും വലിയ മാനസികസംഘര്‍ഷമുണ്ടാവുന്നു. പലപ്പോഴും ഇത് വഴക്കിലും ബഹളങ്ങളിലുമാണ് അവസാനിക്കുക. ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് ലൈംഗികതാല്‍പര്യം അപ്രത്യക്ഷമായപോലെയാണ്.

നിങ്ങളുടെ മാനസിക സംഘര്‍ഷം ഊഹിക്കാന്‍ കഴിയുന്നുണ്ട്. ജോലിസ്ഥലത്തെ സംഘര്‍ഷങ്ങള്‍ പലപ്പോഴും കുടുംബജീവിതത്തിലും നിഴലിക്കും. മാനസിക സമ്മര്‍ദം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ജീവിതത്തിന്റെ ആവേശങ്ങളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക. വീട്ടിലെത്തിയാല്‍ ജോലിയെക്കുറിച്ച് സംസാരിക്കാതിരിക്കാം. ജോലി സംബന്ധിച്ച പ്രശ്‌നങ്ങള്‍ ജോലിസ്ഥലത്തുവെച്ചുതന്നെ പരിഹരിക്കുകയാണ്. അവധിയെടുത്ത് രണ്ടുപേരും വീട്ടില്‍ സമയം ചെലവഴിക്കുക. അല്ലെങ്കില്‍ വണ്‍ഡെ ട്രിപ്പുകള്‍ക്ക് പോവുക. പ്ലാന്‍ ചെയ്യാതെ പെട്ടെന്നുതന്നെ ഒരു യാത്ര പോയാല്‍ അത് നല്‍കുന്ന സുഖം അത്ഭുതകരമായിരിക്കും.

സ്ത്രീകള്‍ക്കുള്ള കോണ്‍ടം

സ്ത്രീകള്‍ക്കുള്ള കോണ്‍ടം എവിടെ ലഭിക്കും? ഇതേക്കുറിച്ച് വിശദീകരിക്കാമോ?


പുരുഷന്മാര്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട കോണ്‍ടത്തേക്കാള്‍ സൗകര്യം കുറഞ്ഞവയാണ് ഇവ. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വളരെ മുമ്പുതന്നെ ഇവ ഉപയോഗിക്കേണ്ടതുണ്ട്. ഇതുവരെ ഇന്ത്യയില്‍ ലഭിച്ചുതുടങ്ങിയിട്ടില്ല. വിദേശമാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.


സെക്‌സ് സൈറ്റുകള്‍

എനിക്ക് വയസ്സ് 35. ഭര്‍ത്താവിന് 38. ഇന്‍റര്‍നെറ്റിലെ സെക്‌സ് സൈറ്റുകള്‍ പതിവായി കാണുന്ന ശീലമുണ്ടായിരുന്നു ഭര്‍ത്താവിന്. ഇങ്ങനെ കാണുമ്പോള്‍ ഉത്തേജനം ഉണ്ടാകുന്നതായും പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോള്‍ ആ സ്വഭാവം ഉപേക്ഷിച്ചു. എന്നാല്‍, സ്വന്തം ശീലത്തെ ചൊ ല്ലിയുള്ള കുറ്റബോധമാണ് ഭര്‍ത്താവിന്റെ ഇപ്പോഴത്തെ പ്രശ്‌നം. ഇത് ഞങ്ങളുടെ ലൈംഗികജീവിതത്തെയും ബാധിക്കുന്നു.


ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നതില്‍ അര്‍ഥമില്ല. സെക്‌സുമായി ബന്ധപ്പെട്ട ഭാവനകള്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്. സെക്‌സ് സൈറ്റുകളില്‍ ഇടയ്‌ക്കൊക്കെ പോവുന്നതിലും അസ്വാഭാവികതയൊന്നുമില്ല. അതിനാല്‍ കുറ്റബോധം തോന്നേണ്ട കാര്യവുമില്ല. ആളുകള്‍ക്ക് ഫാന്‍റസികളാണ് കൂടുതല്‍ ഇഷ്ടം. കാരണം യാഥാര്‍ഥ്യത്തേക്കാള്‍ നിറപ്പകിട്ട് ഭാവനകള്‍ക്കാണ്.

ഡോ. പ്രകാശ് കോത്താരി
Tags- Female condom
Loading