Home>Sex>Common Doubts
FONT SIZE:AA

അക്ഷമനായ ഭര്‍ത്താവ്‌

30 വയസ്സുള്ള വിവാഹിതയാണ്. ഭര്‍ത്താവിന് വയസ്സ് 35. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. എല്ലാവരും പറയുന്നതുപോലെ സെക്‌സ് അത്ര ആസ്വാദ്യകരമായ ഒന്നായി എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. കിടപ്പുമുറിയില്‍ എപ്പോഴും അക്ഷമനും ധൃതിക്കാരനുമാണ് ഭര്‍ത്താവ്. ഈയിടെയായി എനിക്ക് മടുപ്പും അദ്ദേഹത്തോട് അകാരണമായ വെറുപ്പും തോന്നുന്നു.


ഭര്‍ത്താവ് കിടപ്പറയില്‍ അക്ഷമനാവുന്നത് ഒരു ദൗര്‍ഭാഗ്യം തന്നെ. നേരിട്ടുള്ള സെക്‌സിന് മുന്‍പ് കുറേയധികം സമയം ബാഹ്യലീലകളില്‍ മുഴുകേണ്ടതുണ്ട്. ഇങ്ങനെയല്ലാതെ വരുമ്പോഴാണ് സെക്‌സ് വേദനാജനകമാവുന്നത്. ഒരിക്കല്‍ സെക്‌സ് വേദനയുള്ളതായി കണ്ടാല്‍ അടുത്ത തവണയും ഭയവും ഉത്കണ്ഠയും വരിക സ്വാഭാവികം. അപ്പോള്‍ സെക്‌സിനോടുതന്നെ പേടിയും വെറുപ്പും വരുന്നു. ഈ സംഗതികള്‍ ഭര്‍ത്താവുമായി സംസാരിക്കുക.

വിവാഹത്തിന് മുന്‍പ്

നേവിയില്‍ ജോലിചെയ്യുന്ന യുവാവുമായി എന്റെ മകളുടെ വിവാഹം തീരുമാനിച്ചിരിക്കുകയാണ്. അവധിയില്‍ അയാള്‍ അവളെ കാണാന്‍ വരാറുണ്ട്. വിവാഹത്തിന് മുന്‍പ് സെക്‌സ് വേണ്ടെന്ന് അവളെ വിലക്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ?


പരസ്പരം മനസ്സിലാക്കാന്‍ സ്ത്രീപുരുഷന്മാര്‍ സധൈര്യം ഉപയോഗിക്കുന്ന കാലയളവാണ് വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയിലേത്. ഇക്കാലത്ത് സെക്‌സ് വേണോ എന്നത് ആലോചിച്ചുതീരുമാനിക്കേണ്ട കാര്യമാണ്. ഈ വിഷയത്തില്‍ രണ്ടു വ്യക്തികളുടെയും കുടുംബപശ്ചാത്തലം, സാമൂഹ്യനിയമങ്ങള്‍, ധാര്‍മികത എന്നിവയ്ക്കാണ് മാനസികമായ താല്‍പര്യങ്ങളേക്കാള്‍ മുന്‍ഗണനയുള്ളത്. പ്രണയിക്കുന്ന രണ്ട് വ്യക്തികളുടെ ശാരീരികവും മാനസികവുമായ ലയനത്തിന്റെ സൗന്ദര്യമാണ് ലൈംഗികതയിലുണ്ടാവേണ്ടത്. സ്വന്തം അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും മകളെ ബോധവതിയാക്കുക.

(ലൈംഗികതയെക്കുറിച്ച് , ആരോഗ്യകരമായ അറിവുകള്‍ പറഞ്ഞുതരുന്ന പംക്തി. ലോകപ്രശസ്ത സെക്‌സോളജിസ്റ്റ്് ഡോ. പ്രകാശ് കോത്താരിയും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. രച്‌നാ കോത്താരിയും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ പംക്തി)
Tags- Impatient husband
Loading