Home>Sex>Sex (women)
FONT SIZE:AA

ഭര്‍ത്താവ് തെറ്റിദ്ധരിക്കുന്നു

എനിക്ക് 30 വയസ്സാണ്. ജോലി സ്ഥലത്ത് എനിക്ക് വളരെ അടുപ്പമുള്ള ഒരു പുരുഷസുഹൃത്തുണ്ട്. ഞങ്ങളുടേത് വളരെ നല്ല ഒരു സൗഹൃദമാണ്. പക്ഷേ, എന്റെ ഭര്‍ത്താവ് ഈ ബന്ധത്തെ സംശയത്തോടെയാണ് കാണുന്നത്. ഞാന്‍ എന്താണ് ചെയ്യേണ്ടത്?


*
ഭര്‍ത്താവ് നല്ല മൂഡില്‍ ഉള്ളപ്പോള്‍ സൗമ്യമായി നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ്‌കൊടുക്കുക. അത് അത്യാവശ്യമാണ്. കഴിയുന്നതും നിങ്ങളുടെ സുഹൃത്തിനെ ഭര്‍ത്താവുമായി പരിചയപ്പെടുത്തുക. അപ്പോള്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാറിക്കൊള്ളും. നിങ്ങളിലുള്ള വിശ്വാസം ദൃഢപ്പെടുകയും ചെയ്യും. പങ്കാളിക്ക് മറ്റൊരു ആത്മബന്ധം ഉള്ളത് നേരിയ സുരക്ഷിതത്വമില്ലായ്മ സൃഷ്ടിക്കുന്നത് സ്വാഭാവികം തന്നെ. ഏത് ബന്ധത്തിലും പരസ്പരം വിശ്വാസമാണ് പ്രധാനം. കാര്യങ്ങള്‍ അപ്പപ്പോള്‍ തുറന്ന് സംസാരിക്കുന്നതാണ് നല്ലത്.


ലൂബ്രിക്കന്‍റ്

ഞാന്‍ ലൂബ്രിക്കന്‍റുകളെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. 'പെട്രോളിയം ബേസ്ഡ് ലൂബ്രിക്കന്‍റ്' 'വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്‍റ്' എന്നിങ്ങനെ. ഏതാണ് കൂടുതല്‍ ആരോഗ്യകരം


*
പെട്രോളിയം ജെല്ലി ഉപയോഗിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. കാരണം അത് ശാരീരികമായ ഒട്ടേറെ അസ്വസ്ഥതയുണ്ടാക്കും. 'കെ.വൈ.ജെല്ലി' പോലുള്ള 'വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്‍റ്‌സാ'ണ് കൂടുതല്‍ നല്ലത്.
പലപ്പോഴും ആവശ്യത്തിനുള്ള ഉത്തേജനപ്രവൃത്തികള്‍ ഇല്ലാത്തതിനാലാണ് ലൂബ്രിക്കന്‍റുകള്‍ വേണ്ടിവരുന്നത്. ചിലപ്പോള്‍ അണുബാധയും ഹോര്‍മോണ്‍ തകരാറുകളും ഇതേ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.


ഫംഗസ് ബാധ

31 വയസ്സുള്ള വിവാഹിതയാണ് ഞാന്‍. വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങള്‍ക്ക്‌ശേഷം എനിക്ക് ഫംഗസ് ബാധ ഉണ്ടായി. ഇതുവരെ കുട്ടികളായിട്ടില്ല. അനവധി ചികിത്സകള്‍ ചെയ്‌തെങ്കിലും രോഗം മാറുന്നില്ല. എന്താണ് പരിഹാരം.


*
ഇത് ഒരു മാറാരോഗമല്ല എന്ന വസ്തുത ആദ്യം മനസ്സിലാക്കുക. ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്. വിദഗ്ധനായ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അണുബാധയുടെ കാരണങ്ങള്‍ അറിയുക. അത് ഫംഗസ് ബാധയോ അതോ ബാക്ടീരിയബാധയോ എന്നറിയണം. അതിനനുസരിച്ചാണ് ചികിത്സിക്കേണ്ടത്. നിങ്ങളും ഭര്‍ത്താവും ചികിത്സയ്ക്ക് വിധേയരാവണം. ചികിത്സയുടെ കാലയളവില്‍ ബന്ധപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

(ലൈംഗികതയെക്കുറിച്ച് , ആരോഗ്യകരമായ അറിവുകള്‍ പറഞ്ഞുതരുന്ന പംക്തി. ലോകപ്രശസ്ത സെക്‌സോളജിസ്റ്റ്് ഡോ. പ്രകാശ് കോത്താരിയും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. രച്‌നാ കോത്താരിയും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ പംക്തി)

ഡോ. പ്രകാശ് കോത്താരി

Tags- Doubtful husband
Loading