Home>Sex>Common Doubts
FONT SIZE:AA

സെക്‌സിനോട് വെറുപ്പ്‌

ഞാന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ്. വയസ്സ് 23. കൗമാരപ്രായത്തില്‍ എനിക്ക് ലൈംഗിക ചൂഷണം നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ, അതിന്റെ വിഷമിപ്പിക്കുന്ന ഓര്‍മകള്‍ ഇപ്പോഴും വിട്ടുമാറുന്നില്ല. ഇത് കാരണമാണോ എന്നറിയില്ല, സെക്‌സിനോട് ഭയങ്കര വെറുപ്പാണ്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വിവാഹിതയാകാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ്. എന്തു ചെയ്യണം?

തീര്‍ച്ചയായും ആരോഗ്യകരമായ ഒരു ദാമ്പത്യജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ലൈംഗികപീഡനവും വിവാഹബന്ധത്തിലെ പരസ്പര പ്രണയവും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ജീവിതത്തിലുടനീളം നിലനില്‍ക്കുന്ന സ്‌നേഹബന്ധമാണ് വിവാഹബന്ധത്തിലുള്ളത്. അതിലുള്ള ലൈംഗികതയെ ഒരേസമയം ശാരീരികവും മാനസികവുമായ സൗന്ദര്യാനുഭവമാക്കി മാറ്റാന്‍ പരസ്പരം അനുരാഗമുള്ള ദമ്പതിമാര്‍ക്ക് കഴിയും. കൂടാതെ സെക്‌സ് എന്നത് മനുഷ്യന്റെ ശക്തമായ ഒരു ശാരീരികാവശ്യംകൂടിയാണ്.


പുരുഷ വിരോധം

എന്റെ മകള്‍ക്ക് 25 വയസ്സുണ്ട്. പ്രശ്‌നം അവള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്നതാണ്. എന്തുകൊണ്ടാണ് താത്പര്യമില്ലാത്തത് എന്ന് അന്വേഷിച്ചപ്പോള്‍, പുരുഷന്മാരെ ഇഷ്ടമല്ലെന്നാണ് മകള്‍ മറുപടി പറഞ്ഞത്. അവളെ എങ്ങനെ മാറ്റിയെടുക്കാന്‍ കഴിയും?

ഒരമ്മയുടെ കരുതലും ഉത്കണ്ഠയും നിങ്ങളുടെ കത്തിലുണ്ട്. മകളുമായി പതിയെ സൗഹൃദം ആരംഭിക്കണം. ഒന്നും ഉപദേശിക്കേണ്ടതില്ല. അവള്‍ക്ക് പറയാനുള്ളത് ക്ഷമയോടെ, സൗഹാര്‍ദ്ദത്തില്‍ കേട്ടിരിക്കുക. എന്താണ് പുരുഷന്മാരില്‍ മകള്‍ വെറുക്കുന്നത് എന്ന് കണ്ടെത്തുക. ചിലപ്പോള്‍ തെറ്റിദ്ധാരണകളാവാം കുട്ടിയുടെ മനസ്സില്‍. അല്ലെങ്കില്‍ മോശമായ എന്തെങ്കിലും അനുഭവങ്ങള്‍ പുരുഷന്മാരില്‍നിന്നും നേരിട്ടിരിക്കാം. മറ്റൊരു സാധ്യത സ്വവര്‍ഗാനുരാഗമാണ്. പെണ്ണിന് പെണ്ണുമായുണ്ടാവുന്ന സ്‌നേഹം. ഇതും അന്വേഷിക്കുക. സ്വയം കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രം ഒരു മനഃശാസ്ത്രജ്ഞന്റെ കൗണ്‍സിലിങ് തേടുക.

ശസ്ത്രക്രിയയ്ക്ക് ശേഷം

എന്റെ ഭര്‍ത്താവിന് 52 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം പ്രോസ്റ്റേറ്റ് ഗ്ലാന്‍ഡില്‍ ഒരു ശസ്ത്രക്രിയ ചെയ്യുകയുണ്ടായി. ഇത്തരം ശസ്ത്രക്രിയ ചെയ്തവരില്‍ ക്രമേണ ലൈംഗികമരവിപ്പ് ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. ഈ ശസ്ത്രക്രിയ അദ്ദേഹത്തിന്റെ ലൈംഗികതയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?

ട്രാന്‍സ് യുറീത്രല്‍ റൂട്ടിലൂടെയാണ് ശസ്ത്രക്രിയ ചെയ്തതെങ്കില്‍ ലൈംഗിക ജീവിതത്തിനു കുഴപ്പം വരില്ല. മിക്ക പുരുഷന്മാരിലും ശസ്ത്രക്രിയയ്ക്കുശേഷം ബാഹ്യമായ സ്ഖലനം ഉണ്ടാവുകയില്ല. പക്ഷേ, ഇതൊട്ടും ലൈംഗിക താത്പര്യത്തെയോ ബന്ധപ്പെടലിനെയോ ബാധിക്കുകയില്ല.


Tags- Hate sex
Loading