Home>Sex>Common Doubts
FONT SIZE:AA

ലൈംഗിക മരവിപ്പ്‌

മധുവിധുവിന്റെ മൂഡിലാണ് ഇപ്പോള്‍ ഞങ്ങള്‍. രണ്ടു മാസം മുമ്പായിരുന്നു വിവാഹം. എനിക്ക് അതിന് മുമ്പ് സെക്‌സിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. ഞാന്‍ കിടപ്പറയില്‍ മരവിച്ചതുപോലെ ആണെന്നാണ് അദ്ദേഹത്തിന്റെ പരാതി.

കൊണ്ടും കൊടുത്തുമുള്ള രീതിയാണ് സെക്‌സില്‍ അഭികാമ്യം. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ ചോദിച്ചറിയുക. എന്താണ് ഭര്‍ത്താവിന് രസകരമാവുന്നതെന്നും തിരക്കുക. Talk എന്ന നാലക്ഷരങ്ങള്‍ക്ക് ലൈംഗികജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. സ്പര്‍ശനങ്ങളും പ്രധാനം തന്നെ. ചുംബനങ്ങളും ആലിംഗനങ്ങളും അത്യാവശ്യമാണ്. സെക്‌സില്‍ വിരല്‍ത്തുമ്പുകള്‍ക്ക് മാന്ത്രികത സൃഷ്ടിക്കാനാവും എന്നുകൂടി അറിയുക. 'ജോയ് ആന്റ് സെക്‌സ്' എന്ന അലക്‌സ് കംഫര്‍ട്ടിന്റെ പുസ്തകം ഇത്തരം സാഹചര്യങ്ങളില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തരുന്നു.

വിഷാദരോഗം

എന്റെ ഭാര്യ കഴിഞ്ഞ മൂന്നു മാസമായി ഡിപ്രഷനുള്ള മരുന്നു കഴിക്കുന്നുണ്ട്. ഇപ്പോള്‍ അവര്‍ ഏറെ സുഖപ്പെട്ടുകഴിഞ്ഞു. പക്ഷേ ബന്ധപ്പെടുന്നത് വളരെ വേദനാജനകമാണെന്നാണ് പറയുന്നത്. ഇത് ഗുളികകളുടെ പാര്‍ശ്വഫലമായിരിക്കുമോ?

ബന്ധപ്പെടുമ്പോള്‍ തോന്നുന്ന വേദന കഴിച്ച മരുന്നുകൊണ്ടല്ല. സാധാരണഗതിയില്‍ ബാഹ്യലീലകളുടെ അഭാവംകൊണ്ടാണ് ഇങ്ങനെ വരുന്നത്. ഇത് മനസ്സിലാക്കി പെരുമാറുക. ബന്ധപ്പെടാനുള്ള മൂഡ് വന്നുവോ എന്നു ഭാര്യയോട് അന്വേഷിക്കണം. അവര്‍ക്ക് ശരിക്കും ലൂബ്രിക്കേഷന്‍ ഇല്ലാത്തപക്ഷം ബന്ധപ്പെടാന്‍ ശ്രമിക്കേണ്ട. ധൃതിപിടിച്ച് ബന്ധപ്പെടുന്നതാണ് പലപ്പോഴും വേദന ഉണ്ടാവാന്‍ കാരണം. അണുബാധകൊണ്ടും ലൂബ്രിക്കേഷന്‍ കുറയാറുണ്ട്.

ഡോ. പ്രകാശ് കോത്താരി
Tags- Frigidity
Loading