
സാധാരണ ബന്ധപ്പെടുന്നതിനേക്കാള്‍ സ്വയംഭോഗത്തെയും അശ്ലീല സാഹിത്യത്തെയും ഇഷ്ടപ്പെടുന്നവരുണ്ട്. ഈ രണ്ടിലും ഫാന്റെസികള്‍ ഉണ്ട് എന്നതായിരിക്കാം അതിന്റെ ആകര്‍ഷണിയതായി ആളുകള്‍ക്ക് അനുഭവപ്പെടുന്നത്. ജീവിതത്തേക്കാള്‍ നിറപ്പകിട്ട് സങ്കല്‍പ്പങ്ങള്‍ക്കാണല്ലോ. ഇത് വളരെ സ്വാഭാവികമായ പെരുമാറ്റമാണ്. ചികിത്സയൊന്നും ആവശ്യമില്ല.
പ്രതിവിധി നെറ്റില്‍
എന്റെ ഭാര്‍ത്താവിന്റെ ഉദ്ധാരണം സംബന്ധിച്ച് പ്രശ്‌നമുണ്ട്. നെറ്റില്‍നിന്ന് ഇതിന് പ്രതിവിധിയായ ചില പച്ചമരുന്നുകളെക്കുറിച്ച് അറിഞ്ഞിരുന്നു. ഇത് നല്ലതായിരിക്കുമോ?
ആയുര്‍വേദ ചികിത്സയില്‍ പ്രശസ്തരായ വൈദ്യന്മാരുടെ പക്കല്‍ ചെന്ന് ചികിത്സ തേടുന്നതില്‍ തെറ്റില്ല. പക്ഷേ, അങ്ങനെയല്ലാതെ നെറ്റിലെ പരസ്യം കണ്ട് മരുന്നുകഴിച്ചാല്‍ ദോഷമാണുണ്ടാവുക.
പ്രശ്‌നം കുടവയര്‍
എന്റെ കൂട്ടുകാരിക്ക് വേണ്ടിയാണ് ഈ എഴുത്ത്. അവള്‍ക്ക് 30ഉം ഭര്‍ത്താവിന് 35 ഉം ആണ് പ്രായം. ഇതുവരെ കുട്ടികളുണ്ടായിട്ടില്ല. വിവാഹം കഴിഞ്ഞിട്ട് ഏഴു വര്‍ഷത്തോളമായി. പ്രധാന പ്രശ്‌നം രണ്ടുപേര്‍ക്കും കുടവയര്‍ ഉണ്ടെന്നതാണ്. ഇതുകാരണം സുഗമമായും ഫലപ്രദമായും ബന്ധപ്പെടാനാവാറില്ല. എന്താണ് പരിഹാരം?
അമിതവണ്ണമുള്ളവര്‍ സ്വീകരിക്കാവുന്ന ഒരു പൊസിഷനെക്കുറിച്ച് വാത്സ്യായനന്‍ പറയുന്നുണ്ട്. ഇതിനെക്കുറിച്ച് 'കാമശാസ്ത്ര'ത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുമുണ്ട്. വ്യത്യസ്തമായ പൊസിഷനുകള്‍ സ്വീകരിക്കുകയാണ് നല്ലത്.
(ലോകപ്രശസ്ത സെക്‌സോളജിസ്റ്റ് ഡോ. പ്രകാശ് കോത്താരിയും പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. രച്‌നാ കോത്താരിയും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ പംക്തി)