Home>Sex
FONT SIZE:AA

ഹാര്‍ട്ട് അറ്റാക്കിന് ശേഷം

അസുഖങ്ങള്‍ ലൈംഗികജീവിതത്തെ എങ്ങനെ ബാധിക്കുന്നു?
എല്ലാത്തരം അസുഖങ്ങളും ലൈംഗികജീവിതത്തെ മോശമായി ബാധിക്കും. ഹാര്‍ട്ടിനോ കിഡ്‌നിക്കോ ലിവറിനോ അസുഖമുള്ള ഒരാള്‍ അയാളുടെ രോഗത്തെക്കുറിച്ചും ലൈംഗികജീവിതത്തെ അതെങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും വ്യക്തമായി അറിയാന്‍, ഡോക്ടറുടെ സഹായം തേടണം. ഹാര്‍ട്ട് അറ്റാക്കിനുശേഷവും ലൈംഗികജീവിതം തുടരാം. അര മണിക്കൂര്‍ ദൂരം സാമാന്യം നല്ല വേഗത്തില്‍ നെഞ്ചുവേദനയൊന്നും കൂടാതെ നടക്കാന്‍ പറ്റുന്ന ഒരു രോഗിക്ക് ടെന്‍ഷനെടുക്കാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. ശരീരം ഉണര്‍വ്വോടുകൂടിയുള്ള സമയമായതുകൊണ്ട് പറ്റുന്നതും രാവിലെ ബന്ധപ്പെടുക.

ഹാര്‍ട്ടിന് തകരാറുള്ള ഒരാള്‍ മിതമായ രീതിയില്‍ വ്യായാമം ശീലമാക്കുന്നെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. ബന്ധപ്പെടുന്നതിന് മുമ്പ് ഭക്ഷണം കഴിക്കുന്നെങ്കില്‍ അത് മിതമായ തോതില്‍ ആയിരിക്കണം. അതല്ലെങ്കില്‍ ഹൃദയത്തിന് അധ്വാനം കൂടും.
Tags- Heart attack & sex
Loading