ലൈംഗികവിദ്യാഭ്യാസം എങ്ങനെയായിരിക്കണം?
മുമ്പത്തെ കാലത്ത് യൗവനകാലഘട്ടവും വിവാഹവും തമ്മില്‍ ചെറിയ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പല കാര്യങ്ങളിലും മുതിര്‍ന്നവര്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് പാലിക്കേണ്ട കാലയളവും ചെറുതായിരുന്നു. പക്ഷേ, ഇന്ന് കല്യാണപ്രായം മുപ്പതുകളിലെത്തിയിരിക്കുന്നു. യൗവനത്തിലെത്തിയ ഒരാള്‍ക്ക് ഇനിയും 15 വര്‍ഷം ഈ പറഞ്ഞ നിബന്ധനകള്‍ പാലിക്കുക പ്രായോഗികമായി നടക്കാത്ത കാര്യമാണ്. അതുകൊണ്ടാണ് വിവാഹപൂര്‍വബന്ധം ഇത്രയും കൂടുന്നത്.
വാത്സ്യായന് 'കാമസൂത്ര'യില്‍ പറഞ്ഞിരിക്കുന്നത് യൗവനം എത്തുന്നതിന് മുന്‍പായി ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം എന്നാണ്. ഹോര്‍മോണ്‍ ഉത്പാദനം ഏറ്റവുമധികം യൗവനത്തിലാണ്. ശാരീരികമായുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.
ശാസ്ത്രീയമായി സ്വീകാര്യമായ രീതിയില്‍ ടീച്ചര്‍മാര്‍ക്കോ അച്ഛനമ്മമാര്‍ക്കോ കുട്ടികളോട് സംസാരിക്കാം. സെക്സ് എജുക്കേഷന്‍ എന്നുവെച്ചാല്‍ പുരുഷലൈംഗികാവയവവും സ്ത്രീലൈംഗികാവയവവും എന്നല്ല. പുരുഷനും സ്ത്രീക്കും ഇടയിലുള്ള സ്നേഹം, അടുപ്പം, ലൈംഗികപ്രക്രിയ, ഗര്‍ഭധാരണം, ഗര്ഭനിയന്ത്രണം, ലൈംഗികരോഗങ്ങള്‍, ലൈംഗികപീഡനം ഇവയെക്കുറിച്ചൊക്കെ ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കണം. കൂട്ടുകാരില്‍ നിന്നും കിട്ടുന്ന അവ്യക്തമായ അറിവ് അവരെ വഴിതെറ്റിച്ചേക്കാം. ദൃശ്യമാധ്യമങ്ങള്‍ വഴി ലൈംഗികവിദ്യാഭ്യാസം നടത്താന്‍ ഗവണ്മെന്റ് തുനിയണം. ഒകഢ, അകഉടന്റെ വ്യാപനം കുറക്കാന്‍ ഈ അറിവ് ഉപകരിക്കും.