നഗരജീവിതത്തിന്റെ തിരക്കും സ്‌ട്രെസ്സും ലൈംഗികജീവിതത്തെ വളരെ മോശമായാണല്ലോ ബാധിക്കുന്നത്. എന്താണ് പരിഹാരം?
ലൈംഗികജീവിതം സജീവമായിട്ടുള്ള ആള്‍ക്കാര്‍ക്ക് മുടങ്ങാത്ത ഒരു ചിട്ടയുണ്ട്. നീണ്ട നടത്തം. 45 മിനുട്ട് നിര്‍ത്താതെ വളരെ വേഗത്തില്‍ എന്നും നടക്കുന്നത് ശരീരസൗന്ദര്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഉപകരിക്കുന്നതിനു പുറമെ നല്ല ലൈംഗികജീവിതം നയിക്കാനും സഹായിക്കുന്നു. നടത്തം അരക്കെട്ടിലേക്കുള്ള രക്തചംക്രമണം കൂട്ടുന്നു. ഉദ്ധാരണത്തിനോ ലൂബ്രിക്കേഷനോ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് നടത്തം വളരെ നല്ല വ്യായാമമാണ്.
ടെന്‍ഷനടിച്ച് ബെഡ്‌റൂമിലെത്തുന്ന ഭര്‍ത്താവിന് ഭാര്യയെ തൃപ്തിപ്പെടുത്താന്‍ പറ്റുമോ എന്ന ഉത്കണ്ഠയും കൂടിയാകുമ്പോള്‍ ഉദ്ധാരണം നടക്കാതെ പോകുന്നു. ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ കൂടിയാകുമ്പോള്‍ ലൈംഗികജീവിതം പാടെ താറുമാറാകുന്നു. വ്യായാമവും നല്ല ഭക്ഷണക്രമവും ശീലമാക്കുക. സ്ത്രീകള്‍ക്ക് 35 വയസ്സു കഴിഞ്ഞാല്‍ സോയാവിഭവങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്താം.
നല്ല ഒരു സംഭോഗം വളരെ ശക്തിയുള്ള ഒരു സ്‌ട്രെസ്സ് ബസ്റ്ററാണെന്ന് മറക്കാതിരിക്കുക. തിരക്കിലും സ്‌ട്രെസ്സിലും ലൈംഗികജീവിതം ആസ്വദിക്കാന്‍ സമയമില്ലാത്ത ദമ്പതികള്‍ക്ക് രാവിലെ ദിനചര്യകള്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു പ്രത്യേക സമയം ഇതിനായി നീക്കിവെക്കാം. രാവിലെയാകുമ്പോള്‍ ക്ഷീണം വില്ലനായി വരില്ല എന്ന് മാത്രമല്ല, പുരുഷന്മാരുടെ ടെസ്റ്റസ്റ്ററോണ്‍ ലവല്‍ അധികവുമായിരിക്കും.