വയാഗ്ര വളരെയധികം പേരുകേട്ട മരുന്നാണ്. അത് ലൈംഗികബന്ധത്തിന് സഹായകമാകുന്നുണ്ടോ? അതിന്റെ ദോഷങ്ങള്‍?
13000ത്തോളം രോഗികള്‍ക്ക് ഞാന്‍ വയാഗ്ര നിര്‍ദ്ദേശിച്ചിട്ടുണ്ട്. വളരെ ഫലപ്രദമാണ് വയാഗ്ര. പുരുഷന്മാരുടെ രതിമൂര്‍ച്ഛക്ക് നാല് ഘട്ടങ്ങള്‍ ആണുള്ളത്. ബന്ധത്തിലേര്‍പ്പെടാനുള്ള ആഗ്രഹം, ഉദ്ധാരണം, സംഭോഗം, രതിമൂര്‍ച്ഛ. ഇവയില്‍ ആഗ്രഹത്തിന്റെ കാര്യത്തില്‍ ഒന്നും വയാഗ്ര ചെയ്യുന്നില്ല. പക്ഷേ, ലൈംഗികാവയവത്തിന്റെ ഉദ്ധാരണശക്തി കൂട്ടാന്‍ വയാഗ്ര സഹായിക്കുന്നു. ഉദ്ധാരണം തീരെ നടക്കാത്ത പുരുഷനില്‍ വയാഗ്രയുടെ ഫലം സീറോ ആയിരിക്കും. 20, 25 ശതമാനം ഉദ്ധാരണം മാത്രം നടക്കുന്ന ഒരാളില്‍ വയാഗ്ര ഉദ്ധാരണം 95 ശതമാനം ആക്കുന്നു. അതുപോലെ എളുപ്പത്തില്‍ ഉദ്ധാരണം നഷ്ടപ്പെടുന്ന ഒരാള്‍ക്ക് അത് നിലനിര്‍ത്താനും വയാഗ്ര സഹായകമാകുന്നു.
വയാഗ്ര എടുക്കുന്നതില്‍ വല്ലതും ശ്രദ്ധിക്കണോ?
ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പോ രണ്ട് മണിക്കൂര്‍ ശേഷമോ ആണ് വയാഗ്ര എടുക്കേണ്ടത്. മരുന്നിന്റെ ഫലം ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ആവര്‍ത്തിക്കണമെങ്കില്‍ 24 മണിക്കൂര്‍ കാത്തുനില്ക്കണം. ഫോറിന് വയാഗ്രക്ക് ഒന്നിന് 600 രൂപയാണ്. ഇന്ത്യന്‍ വയാഗ്ര 15 രൂപക്ക് കിട്ടും. ഫലം രണ്ടിനും ഒന്നുതന്നെ. ഇന്ത്യന്‍ വയാഗ്രയാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. സുരക്ഷിതമാണ്. അപൂര്‍വം ചിലരില്‍ തലവേദനയോ കണ്ണിന് ചുവപ്പുനിറമോ കണ്ടേക്കാം. ബ്ലഡ് പ്രഷറിന് മരുന്ന് ഉപയോഗിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമേ വയാഗ്ര ഉപയോഗിക്കാവൂ.