Home>Sex>Sex (men)
FONT SIZE:AA

മദ്യം ഗുണം ചെയ്യുമോ?

സ്വല്പം മദ്യം കഴിക്കുന്നത് ഉത്തേജനത്തിന് സഹായിക്കുന്നില്ലേ?
ചെറിയ തോതില്‍ മദ്യം കഴിക്കുന്നത് ഉത്കണ്ഠ അകറ്റാനും മൂഡ് റിലാക്‌സ് ചെയ്യാനും ഉപകരിച്ചേക്കാം. അതുവഴി ബന്ധപ്പെടല്‍ കുറച്ചുകൂ ടി ആവേശഭരിതമാകുന്നു. എന്നാല്‍ അമിതമായ മദ്യപാനം വര്‍ഷങ്ങളായി തുടരുന്ന ഒരു വ്യക്തിക്ക് ഉദ്ധാരണശക്തി നഷ്ടപ്പെടും. രതിമൂര്‍ച്ഛയും അനുഭവപ്പെടില്ല. ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ മദ്യം ആഗ്രഹത്തെ ആളിക്കത്തിക്കും. പക്ഷേ, പ്രകടനം തളര്‍ത്തും.

കടുത്ത തലവേദന

കടുത്ത തലവേദനയുള്ള 30 വയസ്സുള്ള ഒരു വീട്ടമ്മയാണ് ഞാന്‍. കുറച്ചുകാലമായി ബന്ധപ്പെട്ടതിനുശേഷം എനിക്ക് കടുത്ത തലവേദന അനുഭവപ്പെടുന്നു. ഇതുമൂലം വളരെ വിഷമത്തിലാണ് ഞാന്‍.


സ്ത്രീ ഒരേസമയം ഉത്തേജിതയാവുകയും പക്ഷേ, രതിമൂര്‍ച്ഛ ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ അതിന്റെ പ്രതികരണം ഉണ്ടാവാറുണ്ട്. ചിലരില്‍ തലയിലോ പുറത്തോ വേദനയായി വരുന്നു. ഇതിന് പോംവഴി രതിമൂര്‍ച്ഛ അനുഭവിക്കുക തന്നെയാണ്. ഭര്‍ത്താവുമൊത്ത് ഒരു അവധിദിനം ഉല്ലാസപൂര്‍ണമായി ചെലവിടാന്‍ ശ്രമിക്കുക.

ഡോ. പ്രകാശ് കോത്താരി
Tags- Alcohol & sex
Loading