
ജീവിതാവസാനത്തോളം ഒരാളുടെ ഉള്ളില്‍ സജീവമായിരിക്കുന്ന ഒന്നാണ് ലൈംഗികതൃഷ്ണ. നിങ്ങളുടെ താല്‍പര്യക്കുറവിനു പിന്നില്‍ പല കാരണങ്ങളും കണ്ടേക്കാം. എന്നാല്‍ ഈ കുറവ് പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെ നിങ്ങളുടെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതാല്‍പര്യവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാം. ചിലപ്പോള്‍ ഈ സ്വപ്നങ്ങള്‍ നിങ്ങളുടെ അബോധമനസ്സിന്റെ തെരഞ്ഞെടുപ്പുമായേക്കാം. അവസ്ഥ സ്വാഭാവികമാണ്. സെക്‌സിന് എക്‌സ്പയറി ഡേറ്റ് ഇല്ല.
ബലക്ഷയം
രണ്ടു വര്‍ഷം മുമ്പാണ് ഞങ്ങള്‍ വിവാഹിതരായത്.ഭര്‍ത്താവിന് 26 വയസ്സ്. അദ്ദേഹം ആസ്തമയുടെ ചികിത്സയിലാണ്. ഏമൃറലിറ 60 ഗുളിക എന്നും കഴിക്കാറുണ്ട്. ബന്ധപ്പെടുമ്പോള്‍ പെട്ടെന്ന് ബലക്ഷയം വരുന്നതാണ് ഭര്‍ത്താവിന്റെ പ്രശ്‌നം.?
പുരുഷ ലൈംഗിക പ്രതികരണങ്ങളുടെ കാതലായി നാല് ഘടകങ്ങളാണുള്ളത്- ആഗ്രഹം, ഉദ്ധാരണം, സംയോഗം, രതിമൂര്‍ച്ഛ. നിങ്ങളുടെ പങ്കാളിക്ക് ആഗ്രഹം ഉണ്ട്. പക്ഷേ ഉദ്ധാരണത്തിന്റെ ഘട്ടത്തില്‍ തളര്‍ന്നുപോകുന്നു. മരുന്നിന്റെ ഉപയോഗമോ മറ്റു മനഃശാസ്ത്രപരമായ സംഗതികളോ ആയിരിക്കാം കാരണം. ഭര്‍ത്താവ് കഴിക്കുന്ന മരുന്ന് അപസ്മാരത്തിനുള്ളതാണ്. ആസ്തമയ്ക്കുള്ളതല്ല. നല്ലൊരു ഡോക്ടറെ കണ്ട് ലൈംഗികശക്തിയെ ഹനിക്കാത്തതരം മരുന്നു മാറ്റി ഉപയോഗിക്കുക.
പ്രായം കുറഞ്ഞ ഭര്‍ത്താവ്
35 വയസുള്ള വിവാഹിതയാണ് . എന്റെ രണ്ടാം വിവാഹമാണ്. എന്നെക്കാള്‍ അഞ്ചു വയസ്സ് കുറവാണ് ഭര്‍ത്താവിന്. ഞങ്ങളിരുവരും പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കുകയായിരുന്നു. ദാമ്പത്യത്തില്‍ പുരുഷന് സ്ത്രീയെക്കാള്‍ പ്രായം കുറഞ്ഞാല്‍ അത് അയാളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ഭര്‍ത്താവിനോട് കൂട്ടുകാരില്‍ ചിലര്‍ പറയാനിടയായി. അതിനു ശേഷം സ്വന്തം ആരോഗ്യത്തെക്കുറിച്ച് എപ്പോഴും സംശയങ്ങളാണ് അദ്ദേഹത്തിന്. പ്രകൃതംതന്നെ മാറി. എന്താണ് ചെയ്യുക?
പ്രായത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ദാമ്പത്യത്തെ ബാധിക്കുകയില്ല. മാനസികവും ശാരീരികവുമായ സുസ്ഥിതി ഇരുവര്‍ക്കും ഉള്ളിടത്തോളം യാതൊന്നും പ്രശ്‌നം സൃഷ്ടിക്കയുമില്ല. ഇക്കാലത്ത് തന്നെക്കാള്‍ പകുതി പ്രായമുള്ള പുരുഷന്മാരെ വരെ വിവാഹം ചെയ്തു വിജയകരമായി ജീവിതം നയിക്കുന്ന സ്ത്രീകളുണ്ട്.
ഡോ. പ്രകാശ് കോത്താരി