
3000 സ്ത്രീകളില്‍ 75 ശതമാനം പേരും ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷനായി ചൂണ്ടിക്കാണിച്ചത് ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനാണ്. മിഷനറി പൊസിഷനില്‍ പുരുഷനാണ് സ്ത്രീക്ക് മുഖാമുഖമായി മുകളിലെങ്കില്‍ ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനില്‍ സ്ത്രീയാണ് പുരുഷന് മുകളില്‍. ഈ പൊസിഷനില്‍ ചലനങ്ങള്‍ സ്ത്രീയുടെ നിയന്ത്രണത്തിലായതുകൊണ്ട് അവര്‍ക്ക് ഏറ്റവും ഉത്തേജനം ലഭിക്കുന്ന രീതിയില്‍ സംഭോഗത്തിന്റെ രീതി മാറ്റിയെടുക്കാം. അത് സ്ത്രീയുടെ വശത്തുനിന്നുള്ള പങ്കാളിത്തം കൂട്ടുന്നു. മാത്രവുമല്ല കിടപ്പറയില്‍ പുതുമയും പ്രദാനം ചെയ്യുന്നു.
റിയര്‍ എന്‍ട്രി അഥവാ ഡോഗി പൊസിഷനില്‍ പിറകുവശത്തുകൂടിയായിരിക്കും പുരുഷന് സ്ത്രീയുടെ വജൈനയിലേക്ക് പ്രവേശിക്കുന്നത്. ഈ പൊസിഷനില്‍ കൂടുതല്‍ ആവേശവും സുഖവും ലഭിക്കാറുണ്ടെന്ന് പല സ്ത്രീകളും എനിക്കെഴുതിയിട്ടുണ്ട്. പല പൊസിഷനുകളും രതിസുഖം കൂട്ടണം എന്ന ആവശ്യത്തിനുമപ്പുറം പങ്കാളികളുടെ ശാരീരികസ്ഥിതി അനുസരിച്ചാണ്.
ഡോ. പ്രകാശ് കോത്താരി