
ഗര്‍ഭ ധാരണവും പ്രസവവും സ്ത്രീ ശരീരം മാറ്റങ്ങളുടെ വിവിധ ഘട്ടങ്ങളുടെ കടന്നു പോവുന്നു .ഹോര്‍മോണ്‍ നിലകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാവുന്നു .നടപ്പിന്റെയും കിടപ്പിന്റെയും രീതികള്‍ മാറുന്നു .ശരീരഭാരം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു .ഈ മാറ്റങ്ങള്‍ അമ്മയുടെ ശരീരത്തിന് ഏല്‍പ്പിക്കുന്ന മാനസീകവും ശാരീരികവുമായ അവസ്ഥകള്‍ സാധാരണ നിലയിലേക്ക് കൊണ്ട് വരാന്‍ സൂതികാ പരിചരണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ശരീരസൗന്ദര്യം വീണ്ടെടുക്കുന്നതിനും നടുവേദന പോലെയുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനും നമ്മുടെ പൂര്‍വികര്‍ സൂതികാപരിചരണത്തിന് പ്രത്യേക സ്ഥാനം നല്കിയിരുന്നു. ഇന്നത്തെ തലമുറയെ അപേക്ഷിച്ച് പഴയ തലമുറയിലെ അമ്മമാര്‍ ആരോഗ്യവതികളായിരിക്കുന്നതിന്റെ രഹസ്യം ആയുര്‍വേദപ്രകാരമുള്ള സൂതികാപരിചരണമാണ് .
പ്രസവാനന്തര ശുശ്രൂഷയില്‍ ഏറ്റവും പ്രധാനപെട്ടത് എണ്ണതേച്ചുകുളിയാണ്. ധന്വന്തരം കുഴമ്പ് പുരട്ടിയുള്ള ശരീരം പ്രത്യേകതിരുമലും നാല്പാമര ചൂര്‍ണം ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലെ കുളിയും ഇതിന്റെ ഭാഗങ്ങളാണ്. ദശമൂലാരിഷ്ടം, ജീരകാരിഷ്ടം, അശോകാരിഷ്ടം. ദ്രക്ഷാദി രസായനം, മണ്ടൂര വടകം കുറുഞ്ഞി കുഴമ്പ്, ശതാവരിഗുളം തുടങ്ങിയ ആയുര്‍വേദ മരുന്നുകള്‍ ഈ കാലഘട്ടത്തില്‍ നല്കാറുണ്ട്.
ഏറ്റവും ശ്രദ്ധയോടെ നല്‍കേണ്ട ഒന്നാണ് സൂതികാപരിചരണം ഉപയോഗിക്കുന്ന എണ്ണകളുടെ ഗുണമേന്മയും ശുശ്രൂഷകരുടെ പരിജ്ഞാനവും പ്രാധാന്യം അര്‍ഹിക്കുന്നു. തെറ്റായതും ശ്രദ്ധാപൂര്‍വമല്ലാത്തതുമായ പരിചരണം പല വിധത്തിലുള്ള രോഗാവസ്ഥ യിലേക്ക് നയിച്ചേക്കാം.
പുതിയ തലമുറ പ്രസവാനന്തര ശുശ്രൂഷയുടെ ആവശ്യകത മനസ്സിലാക്കി തുടങ്ങിയെങ്കിലും ഉയര്‍ന്ന നിലവാരമുള്ള ആയുര്‍വേദ മരുന്നുകളുടെ അലഭ്യതയും ഈ പരിചരണത്തില്‍ പ്രവീണ്യം നേടിയവരെ ലഭിക്കാതിരുന്നതും, പ്രത്യേകിച്ച് നഗരങ്ങളില്‍ ,ഈ ചികിത്സ നേടുന്നതില്‍ ബുദ്ധിമുട്ടായി മാറിയിരുന്നു. ഇപ്പോള്‍ 'സൂതിക' പോലുള്ള പ്രസവാനന്തര ശുശ്രൂഷയില്‍ പരിശീലനം നേടിയ ചികിത്സകരുടെ സേവനം ലഭ്യമാണ്