Home>Post Delivery Care
FONT SIZE:AA

നാട്ടുവൈദ്യം പ്രയോഗിക്കുമ്പോള്‍

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പ്രസവ രക്ഷാമരുന്നുകള്‍ കടകളില്‍നിന്ന് നേരിട്ട് വാങ്ങി കഴിക്കരുത്. കാരണം ഇത്തരം മരുന്നുകള്‍ ശരീരപ്രകൃതിയനുസരിച്ചേ കഴിക്കാവൂ. അതിനു ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കുക. അല്ലെങ്കില്‍ അമിതവണ്ണം പ്രമേഹം തുടങ്ങിയവ ബാധിച്ചേക്കാം. നാട്ടുവൈദ്യത്തില്‍ ഔഷധക്കൂട്ടുകള്‍ക്ക് പാകം വളരെ പ്രധാനമാണ്. പാകം തെറ്റിയാല്‍ ഗുണം കുറയും.


പ്രസവശേഷമുണ്ടാകുന്ന ഏതസുഖവും ഏറെനാള്‍ നിലനില്‍ക്കും; ഗൗരവമാകും. അതിനാല്‍ രോഗം വരാനുള്ള സാഹചര്യങ്ങളും സമ്പര്‍ക്കങ്ങളും ഒഴിവാക്കുക.


പ്രസവശേഷം പനിയുണ്ടെങ്കില്‍ അത് മാറുന്നതുവരെ സൂപ്പുകള്‍, ബ്രാത്ത്, ലേഹ്യം എന്നിവ കഴിക്കരുത്.


ഒരൗണ്‍സ് അമൃതാരിഷ്ടത്തില്‍ ഒരു ഗോരോചനാദി ഗുളിക ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ പനിമാറും.


പ്രമേഹമുള്ളവര്‍ ആസവങ്ങള്‍ ഉപയോഗിക്കരുത്.


കഫക്കെട്ട് ഉണ്ടെങ്കില്‍ കുഴമ്പും എണ്ണയും ഉപയോഗിച്ച് കുളിക്കരുത്.



ഗര്‍ഭകാലത്തും പ്രസവശേഷവും എരിവും പുളിയും കുറയ്ക്കണം. പഴകിയതും തണുത്തതും പാടില്ല.
Tags- Home remedies
Loading