Home>Post Delivery Care
FONT SIZE:AA

ഉള്ളിലേഹ്യം

കേരളത്തില്‍ പൊതുവേയും മധ്യകേരളത്തില്‍ പ്രത്യേകിച്ചും ഉള്ളിലേഹ്യം പതിവായ പ്രസവ സംരക്ഷണ ഔഷധമാണ്. ഓരോ പ്രദേശത്തും വ്യത്യസ്ത രീതിയിലാണ് ഇത് തയ്യാറാക്കുന്നതെന്നു മാത്രം.

ചേരുവകള്‍: ഉലുവ-നാഴി, ചുവന്നുള്ളി-ഒരു കിലോ, വെളുത്തുള്ളി-150 ഗ്രാം, ചക്കര-ഒരു കിലോ, നാളികേരപ്പാല്‍, എണ്ണ എന്നിവ പാകത്തിന്.

തയ്യാറാക്കുന്ന വിധം: ഉള്ളി, വെള്ളുള്ളി, ചക്കര എന്നിവ നാളികേരത്തിന്റെ രണ്ടാംപാലില്‍ വേവിക്കുക. ഇതില്‍ നാഴി എണ്ണ ചേര്‍ക്കുക. വെന്ത് കുഴമ്പുരൂപമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. നന്നായി ഇളക്കി ലേഹ്യപാകത്തിലാക്കണം. ഇതില്‍ ഒരു തിരി മുക്കി കത്തിച്ചാല്‍ നന്നായി കത്തും. വെള്ളം ഉണ്ടെങ്കില്‍ തീപൊട്ടുന്ന ശബ്ദം കേള്‍ക്കാം.

വെള്ളം ഒട്ടുമില്ലാതെ തയ്യാറാക്കിയ ഉള്ളിലേഹ്യം ഭരണിയില്‍ സൂക്ഷിക്കണം. പ്രസവശേഷം 10 ദിവസം കഴിഞ്ഞ് 28 ദിവസം വരെ രണ്ടുനേരം മുന്നു ടീസ്പൂണ്‍ വീതം കഴിക്കാം. തെങ്ങിന്‍ പൂക്കുല പുഴുങ്ങി അരച്ച് ചേര്‍ത്തതും ഉള്ളി ലേഹ്യത്തിന് ഉള്‍പ്പെടുത്താറുണ്ട്.

കടപ്പാട്:

ലക്ഷ്മി,

പെരുമ്പിള്ളിശ്ശേരി, തൃശ്ശൂര്‍.
Tags- Onion lehyam
Loading